old-passport

ഡൽഹി വിമാനത്താവളത്തിൽ വൃദ്ധന്റെ വ്യാജ പാസ്പോർട്ടുമായി ആൾമാറാട്ടം നടത്തി ന്യൂയോർക്കിലേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ ഡൽഹി പോലീസ് പിടികൂടി. നരച്ച മുടിയും താടിയും വളർത്തി  വൃദ്ധനെന്ന് തോന്നിക്കുന്ന രീതിയിൽ കണ്ണടയും വച്ചു  വിമാനത്താവളത്തിലെത്തിയ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്മാരാണു പിടികൂടിയത്.

81 വയസുള്ള അമരിക് സിങ് എന്നയാളുടെ പേരിലുള്ള പാസ്പോർട്ടുമായാണ് അഹമ്മദാബാദ് സ്വദേശിയായ ജയേഷ് പട്ടേൽ വിമാനത്താവളത്തിൽ എത്തിയത്. ഇയാൾ 32– വയസ്സുകാരനാണ്. 

വിമാനത്താവളത്തിലെ സുരക്ഷാപരിശോധനക്കിടെ വീൽ ചെയറിൽ നിന്ന് എഴുന്നേൽക്കാൻ വിസമ്മതിക്കുകയും ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി സംസാരിക്കാതെ പരിഭ്രമിക്കുകയും ചെയ്ത യുവാവിനെ  സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോളാണു കള്ളി വെളിച്ചത്തായത് .

.