kadalkuthira-1

വംശനാശഭീഷണി നേരിടുന്ന കടല്‍ക്കുതിരയെ കടത്താന്‍ ശ്രമിച്ചയാളെ കട്ടപ്പനയില്‍ നിന്ന് വനംവകുപ്പ് പിടികൂടി. ഉണക്കി സൂക്ഷിച്ചിരുന്ന കടല്‍കുതിരകളെ വിദേശികള്‍ക്ക് വില്‍ക്കാല്‍ എത്തിച്ചതായിരുന്നു. രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഉണക്കി സൂക്ഷിച്ചിരുന്ന  49 കടൽ കുതിര കുഞ്ഞുങ്ങളുമായി തമിഴ്നാട് തേനി സ്വദേശി തവമുദൈയനാണ്  കട്ടപ്പന ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡിന്റെ പിടിയിലായത്. തിരുവനന്തപുരത്തു നിന്ന്  കുമളിൽ എത്തിച്ച് വിദേശികൾക്ക് വിൽക്കുന്നതാനായാണ് ഇവയെ കൊണ്ടുവന്നത്.

വംശനാശ ഭീഷണി നേരിടുന്ന കടല്‍ജീവിയാണ് കടല്‍കുതിര.  35 സെന്റിമീറ്റർ വരെ വലുപ്പം വയ്ക്കുന്ന ഇവയുടെ ആൺ വർഗ്ഗമാണ് പ്രസവിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കടല്‍ക്കുതിരകളെ  മരുന്നു നിര്‍മാണത്തിനും , ലഹരിക്കുമായാണ് ഉപയോഗിക്കുന്നത്. കടല്‍ക്കുതരക്കടത്തുമായി  ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് വനം വകുപ്പ് അന്വേഷണം തുടങ്ങി. പ്രതിയെ കോടതിയിൽ ഹാജാരാക്കി റിമാന്‍ഡ് ചെയ്തു.