വീട്ടുകാരെ ബന്ധികളാക്കി ഉറങ്ങികിടന്ന സ്ത്രീയുടെ കഴുത്തിലെ സ്വർണ മാല കവർന്നു. പാലക്കാട് തൃത്താല കപ്പൂര്‍ മാരായംകുന്നിലാണ് മോഷണം നടന്നത്. കപ്പൂർ പഞ്ചായത്തിലെ മാരായംകുന്നിലെ വെള്ളിച്ചാത്തൻകുളങ്ങര കുഞ്ഞാമ്മുവിന്റെ വീട്ടിലായിരുന്നു മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെ 4.45 ന് കുഞ്ഞാമ്മുവിന്റെ മരുമകൾ റിജിനയുടെ കഴുത്തിലെ നാലു പവന് വരുന്ന സ്വർണമാലയാണ് കവര്‍ന്നത്.
അടുക്കള ഭാഗത്തെ രണ്ട് വാതിലുകളുടെ കുറ്റി അടർത്തിയാണ് മോഷ്ടാവ് വീടിനുളളിലെത്തിയത്. തുടര്‍ന്ന് റിജിനയുടെ ഭർത്താവിന്റെ ജേഷ്ഠനും, ഭാര്യയും, കുട്ടിയും കിടന്നിരുന്ന മുറിയുടെ വാതിൽ മോഷ്ടാവ് പുറത്തുനിന്ന് പൂട്ടി. റിജിനയുടെ ശബ്ദം കേട്ടു വാതിൽ തുറക്കാൻ നോക്കാന്‍ നോക്കിയെങ്കിലും കയർ കൊണ്ട് വാതില്‍ കെട്ടിയ നിലയിലായിരുന്നു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. പൊലീസ് നായ മണംപിടിച്ച് പ്രധാന റോഡ് വരെ എത്തി. മോഷ്ടാവ് ഇവിടെ നിന്ന് വാഹനത്തില്‍ കടന്നിരിക്കാമെന്നാണ് നിഗമനം.