വടിവാള്‍ ഉപയോഗിച്ചു കേക്ക് മുറിച്ചു ജന്മദിനം ആഘോഷിച്ചതിനു നാലുപേര്‍ ചെന്നൈയില്‍ പിടിയില്‍ .നിയമവിദ്യാര്‍ഥിയും കൂട്ടുകാരുമാണ് വേറിട്ട ജന്‍മദിനാഘോഷം നടത്തി പുലിവാലുപിടിച്ചത്. ചെന്നൈ നഗരത്തിനോടു ചേര്‍ന്ന നേര്‍ക്കുണ്ട്രത്തെ കമല്‍ എന്ന എല്‍.എല്‍.ബി വിദ്യാര്‍ഥി ജന്‍മദിനാഘോഷം ഗ്രാന്റാക്കുന്നതിനായി കൂട്ടുകാരെയെല്ലാം വീട്ടിലേക്കു ക്ഷണിക്കുമ്പോള്‍ ഇത്രയും വിചാരിച്ചുകാണില്ല. ആഘോഷം ഗംഭീരമായെങ്കിലും അവസാനിച്ചത് പൊലീസ് സ്റ്റേഷനിലാണ്. പൂകൊണ്ടുള്ള കിരീടവും മാലയും കേക്കുമായിട്ടാണ് കൂട്ടുകാര്‍ വീട്ടിലെത്തിയത്. ആദ്യം കിരീടം ചൂടി.
പിന്നെ പൂമാല.പിറെകെയെത്തിയത് നാലടി നീളമുള്ള വടിവാള്‍. അഭിഭാഷകരുടെ ഗൗണ്‍ ആലേഖനം ചെയ്ത കേക്ക് മുറിക്കാനാണ് വടിവാള്‍. ആവേശം മൂത്തതോടെ ആഘോഷം ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ലൈവിട്ടു. വൈറലായി.നേര്‍ക്കുണ്ട്രത്തെ പൊലീസും സംഭവം ശ്രദ്ധിച്ചു. തൊട്ടടുത്ത ദിവസം തന്നെ ആഘോഷകമ്മിറ്റിയിലെ ചിലരെ പൊക്കി. കമലും മൂന്നു കൂട്ടുകാരുമാണ് അകത്തായത്. സംഘത്തിലെ മൂന്നുപേര്‍ക്കു വേണ്ടി അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അങ്ങിനെ ഒരിക്കലും മറക്കാത്ത ജന്‍മദിനാഘോഷമായി മാറി കമലിനിനിത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കുപ്രസിദ്ധ ഗുണ്ട മലയാളിയായ ബിനു എഴുപതിലധികം അനുയായികള്‍ക്കൊപ്പം സമന രീതിയില്‍ ജന്‍മദിനം ആഘോഷിച്ചതിനുചെന്നൈയില്‍ അറസ്റ്റിലായിരുന്നു. കൂടാതെ ഒക്ടോബറില്‍ സേലത്തും ഗുണ്ടാതലവന് ജന്‍മദിനകേക്ക് മുറിക്കാന്‍ വടിവാള്‍ ഉപയോഗിച്ചതിനു കേസില്‍ പെട്ടിരുന്നു.