murder

തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് ഉറങ്ങികിടന്ന വീട്ടമ്മയെ വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറി ഭര്‍ത്താവ് വെട്ടിക്കൊന്നു. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കുടുംബവഴക്കുമൂലം ഇരുവരും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. 

 

തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശിനി സുലൈഖയാണ് കൊല്ലപ്പെട്ടത്. നാല്‍പത്തിയൊന്‍പതു വയസായിരുന്നു. രാവിലെ എട്ടു മണിയോടെ സുലൈഖയുടെ ഉമ്മ ഖദീജയാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. അമ്മയും മകളും മാത്രമായിരുന്നു വീട്ടില്‍ താമസം. ഭര്‍ത്താവ് യൂസഫും സുൈലഖയും തമ്മില്‍ നേരത്തെതന്നെ വഴക്കുണ്ട്. രണ്ട് ആണ്‍ മക്കളും വേറെയാണ് താമസം. യൂസഫാകട്ടെ കുറേക്കാലമായി നാട്ടില്‍ ഇല്ലായിരുന്നു. ഇരുവരും തമ്മിലുള്ള കുടുംബവഴക്കിനെ ചൊല്ലി വടക്കേക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതികള്‍ ലഭിച്ചിരുന്നു. മനുഷ്യാവകാശ സംഘടനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ചിരുന്നു സുലൈഖ. യൂസഫിന്റെ ഭീഷണി നിലനിന്നിരുന്നു. ഉമ്മ ഖദീജ മുറ്റമടിക്കാന്‍ വീടിന്റെ പുറക് വശത്തേയ്ക്കു പോയ സമയത്താണ് കൊലപാതകം. വീടിന്റെ മുന്‍വശത്തെ ഗ്രില്ല് പൂട്ടിയിട്ടിരുന്നു. ഓട് പൊളിച്ചാണ് യൂസഫ് അകത്തുക്കയറിയത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ യൂസഫിനെ വെട്ടുകത്തിയുമായി അയല്‍വാസികഴ്‍ കണ്ടിരുന്നു. ഇക്കാര്യം, അയല്‍വാസികള്‍ സുലൈഖയെ ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നു. യൂസഫിനു മരമില്ലിലാണ് ജോലി. അറസ്റ്റ് ചെയ്ത യൂസഫിനെതിരെ കൊലക്കുറ്റം ചുമത്തി.