swapna-suresh-1

 

സ്വര്‍ണക്കടത്ത് കേസില്‍ അപൂര്‍വ നടപടിയുമായി കസ്റ്റംസ്. മുഖ്യപ്രതി സ്വപ്ന സുരേഷ് നല്‍കിയ മൊഴികളുടെ പകര്‍പ്പ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. രാഷ്ട്രീയനേതാക്കളടക്കം സ്വര്‍ണക്കടത്തിന് സഹായിച്ചവരുടെ പേരുകള്‍ മൊഴിയിലുണ്ട്. സ്വപ്നയുടെ ആവശ്യപ്രകാരമാണ് നടപടി. സ്വര്‍ണക്കടത്തില്‍ എന്‍ഫോര്‍സ്മെന്റ് അന്വേഷണം തുടങ്ങിയതിനിടെ ഇഡി കേസുകള്‍ കൈകാര്യം ചെയ്തിരുന്ന അഡ്വക്കറ്റ് ഷൈജന്‍ സി.ജോര്‍ജിനെ മാറ്റി. തീരുമാനം രാഷ്ട്രീയപ്രേരിതമെന്നായിരുന്നു ഷൈജന്‍ പ്രതികരിച്ചത്.  സ്വര്‍ണം കടത്താന്‍ കൂട്ടുനിന്ന പെരിന്തല്‍ മണ്ണക്കാരന്‍ അബ്ദുല്‍ ഹമീദ് ഇന്ന് കസ്റ്റംസിന് മുന്നില്‍ കീഴടങ്ങി.

 

സ്വപ്‍ന സുരേഷിനെയും സന്ദീപ് നായരേയും കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്തനില്‍ നിന്ന ലഭിച്ച വിവരങ്ങങ്ങാണ് കസ്റ്റംസ് അന്വേഷണംസംഘം ഉച്ചയ്ക്ക് ശേഷം കോടതിയില്‍ സമര്‍പ്പിച്ചത്. സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരമണ്  മൊഴികള്‍ മുദ്രവച്ച കവറില്‍ ജുഡിഷ്യറിക്ക് മുന്‍പാകെ സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണമാരംഭിച്ച ഇഡി പ്രതികളെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രതികളെ ബുധനാഴ്ച നേരിട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ച് കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു. അതേസമയം എന്‍ഫോഴ്സ്മെന്റ്  അഡ്വക്കറ്റ് ഷൈജന്‍ സി ജോര്‍ജിനെ മാറ്റി അഡ്വക്കറ്റ് ഉണ്ണികൃഷ്ണനെ അഭിഭാഷകനായി നിയമിച്ചു . എന്‍ഫോഴ്സ്മെന്റ് പാനലില്‍ നിന്ന് രാജിവയ്ക്കുകയാണെന്നും മാറ്റം രാഷ്ട്രീയപ്രേരിതമാണെന്നും ഷൈജന്‍ പ്രതികരിച്ചു 

 

ഉച്ചയ്ക്ക് ശേഷമാണ്  പെരിന്തല്‍മണ്ണക്കാരന്‍ അബുദുല്‍ ഹമീദ്  കസ്റ്റംസിന് മുന്നിലെത്തി കീഴടങ്ങിയത്. കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അബ്ദുല്‍ ഹമീദ് മനോരമ ന്യൂസിലൂടെ വെളിപ്പെടുത്തിയിരുന്നു.