വയനാട് ബത്തേരി നായ്ക്കട്ടിയിൽ വൻ കവർച്ച. വീടിന്റെ വാതിൽ കുത്തിതുറന്ന് 21 ലക്ഷവും 25 പവൻ സ്വർണവും കവർന്നു. ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ബത്തേരി നായ്ക്കട്ടി മാളപ്പുരയിൽ അബ്ദുൾ സലിമിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. മുൻവാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 21 ലക്ഷം രൂപയും 25 പവൻ സ്വർണവും കവർന്നു.
ബംഗളൂരുവിൽ ജോലി ചെയ്യുന്ന സലിമിന്റെ ഭാര്യയും കുട്ടികളും നായ്ക്കട്ടി നിരപ്പത്തുള്ള തറവാട് വീട്ടിൽ പോയതായിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഏഴു മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്.പൊലീസ് അന്വേഷണം ആരംഭിച്ചു. ഫിംഗർപ്രിന്റ് വിഭാഗം പരിശോധന നടത്തി. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.