killer-granny

ഇരകളുടെ മാംസം ഉപയോഗിച്ച് കുട്ടികൾക്ക് വിഭവങ്ങൾ ഉണ്ടാക്കി നൽകുന്ന സീരിയൽ കില്ലർ കോവിഡ് ബാധിച്ച് മരിച്ചു. മൂന്ന് പേരെ കൊലപ്പെടുത്തിയ സുക്കോവ വിചാരണ കാത്ത് ജയിലിൽ കഴിയുകയായിരുന്നു. 81 വയസായിരുന്നു സുക്കോവക്ക്. പ്രായത്തേക്കാളേറെ ആരോഗ്യമുണ്ടായിരുന്നു സുക്കോവക്ക്. കൊലപ്പെടുത്തുന്നവരുടെ ഇറച്ചി ഉപയോഗിച്ച് വിഭവങ്ങളുണ്ടാക്കി അയൽക്കാരായ കുട്ടികൾക്ക് നൽകുകയായിരുന്നു സുക്കോവയുടെ പ്രധാന വിനോദം. മനുഷ്യരുടെ ഇറച്ചിയാണെന്ന് അറിയാതെയാണ് ഇത് കുട്ടികൾ ഭക്ഷിക്കാറുള്ളത്. സുക്കോവയെ അറസ്റ്റ് ചെയ്തപ്പോൾ അവരുടെ ഫ്രിഡ്ജിൽ നിന്ന് മനുഷ്യ ഇറച്ചി പൊലീസിന് ലഭിച്ചിരുന്നു.

 

ഒൻപത് വയസ് പ്രായമുള്ള പെൺക്കുട്ടി വരെ സുക്കോവയുടെ ഇരകളിൽ ഒരാളായിരുന്നു. 2005ൽ സ്കൂൾ വിദ്യാർഥിനിയുടെ തലയറുത്ത് കൊന്ന് വീടിന് ചുറ്റുമുള്ള പട്ടികൾക്കിട്ടു നൽകിയതായി അവർ അന്വേഷണത്തിനിടെ സമ്മതിച്ചിരുന്നു. അറവുശാലയിലായിരുന്നു സുക്കോവക്ക് ജോലി. കയ്യിൽ എപ്പോഴും കോടാലിയുമായാണ് ഇവരെ കാണാറുള്ളതെന്ന് നാട്ടുകാർ പറയുന്നു. കാണുന്ന പൂച്ചകളെ കൊല്ലുമായിരുന്ന സുക്കോവയുടെ ക്രൂരതക്കെതിരെ ഒരിക്കല്‍ അയൽക്കാർ പ്രശ്നമുണ്ടാക്കിയിരുന്നു. വിചാരണക്കെതിരെ തനിക്കെതിരെയുള്ള കുറ്റാരോപണങ്ങൾ വായിച്ചപ്പോൾ ഉറക്കെ ചിരിക്കുകയായിരുന്നു സുക്കോവ.