കൊല്ലം ഭാരതീപുരത്തെ ഷാജി പീറ്ററുെട മരണ കാരണം തലയ്ക്കേറ്റ ക്ഷതമെന്ന് ഫോറന്‍സിക് വിദഗ്ധര്‍. കേസിലെ ഒന്നാം പ്രതിയും ഷാജിയുെട സഹോദരനുമായ സജിന്‍ പിറ്ററെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോവിഡ് ബാധിതയായതിനാല്‍ അമ്മയെ ആശുപത്രിയിലേക്ക് മാറ്റി.
2018 ലെ തിരുവോണ ദിവസമാണ് തോട്ടംമുക്ക് സ്വദേശി ഷാജി പീറ്റര്‍ കൊല്ലപ്പെട്ടത്. കുടുംബവഴക്കിനിടെ സഹോദരനെ കമ്പിവടികൊണ്ട് അടിച്ചെന്നായിരുന്നു ഒന്നാം പ്രതിയായ സഹോദരന്‍ സജിന്‍ പിറ്ററിന്റെ മൊഴി. ഇതു സാധൂകരിക്കുന്നതാണ് ഫോറന്‍സിക് വിദഗ്ധരുെട പ്രാഥമിക റിപ്പോര്‍ട്ട്. അടിയേറ്റ് വലതു കാലിന്റെ എല്ല് ഒടിഞ്ഞിട്ടുമുണ്ടായിരുന്നു. കസ്റ്റഡിയിലുള്ള ഒന്നാം പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഷാജിയെ അടിക്കാന്‍ ഉപയോഗിച്ച കമ്പി വടി ഇവരുടെ വീട്ടുവളപ്പില്‍ നിന്നു കണ്ടെത്തി. കൊലപതാക വിവരം മറച്ചു വെച്ചതിന് സജിന്റെ ഭാര്യയേയും േകസില്‍ പ്രതി ചേര്‍ത്തേക്കും. ഷാജിപീറ്ററെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചിട്ടിരിക്കുകയാണെന്ന് പൊലീസിനോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ ബന്ധു റോയിയെ കേസില്‍ സാക്ഷിയാക്കും.