ganja-case25-2

തൃശൂർ: കഞ്ചാവു ബീഡി നിർബന്ധിച്ചു വലിപ്പിച്ചതു കാരണം പതിനഞ്ചുകാരൻ കുഴഞ്ഞുവീണ സംഭവത്തിൽ കഞ്ചാവു നൽകിയ യുവാവ് അറസ്റ്റിൽ. പുല്ലഴി കാഞ്ചന കലാസമിതിക്കു സമീപം പണക്കാരൻ വീട്ടിൽ വിജേഷ് (19) ആണ് അറസ്റ്റിലായത്.

 

പ്രായപൂർത്തിയാകാത്ത മകനെ നിർബന്ധിച്ച് കഞ്ചാവു വലിപ്പിച്ചെന്ന പുല്ലഴി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണു വെസ്റ്റ് എസ്ഐ കെ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം നടപടിയെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണു പ്രതിക്കെതിരെ കേസ്. കഴിഞ്ഞ 22നു വൈകിട്ട് 6നു പുല്ലഴി ലക്ഷ്മി മില്ലിന് സമീപത്തെ മൈതാനത്താണു സംഭവം.