anjaldeath-3

കൊല്ലം അഞ്ചലില്‍ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തി. അയിലറ സ്വദേശി സാബു തോമസിനെയാണ് വീടിനോടു ചേർന്നുള്ള അടുക്കളയുടെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും ദുർഗന്ധം പുറത്ത് വന്നതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സാബു തോമസിന്റെ മൃതദേഹം വീടിന്റെ അടുക്കളയുടെ വരാന്തയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. ജീർണ്ണിച്ച് പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ വ്യക്തമായ അന്വേഷണം വേണമെന്നും മരിച്ചയാളുടെ സഹോദരി പറയുന്നു. 

 

ഏരൂർ പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മരണത്തിൽ ബന്ധുക്കളുടെ സംശയത്തെ തുടർന്ന് വ്യക്തമായ അന്വേഷണം  നടത്തുമെന്നും പുനലൂർ ഡിവൈഎസ്പി ബി.വിനോദ് പറഞ്ഞു. മരിച്ച സാബു തോമസ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമാണ്.