vibitha-babu-2

 

പത്തനംതിട്ടയിൽ അഭിഭാഷകയായ കോൺഗ്രസ് വനിത നേതാവിനെതിരെ സാമ്പത്തിക തട്ടിപ്പിന് പൊലീസ് കേസ്. ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മല്ലപ്പള്ളി ഡിവിഷനിലെ സ്ഥാനാർത്ഥിയായിരുന്ന വിബിത ബാബുവിനെതിരെയാണ് കേസ്. കടുത്തുരുത്തി സ്വദേശിയിൽനിന്ന് പതിനാല് ലക്ഷം രൂപ വാങ്ങിയശേഷം തിരികെ നൽകിയില്ലെന്നാണ് പരാതി. 

കഴിഞ്ഞ ദിവസം കടുത്തുരുത്തി സ്വദേശിയായ മാത്യു സെബാസ്റ്റ്യൻ ആണ് തിരുവല്ല പൊലീസിൽ വിബിത ബാബുവിനെതിരെ പരാതി നൽകിയത്. അമേരിക്കയിൽ താമസിക്കുകയായിരുന്ന മാത്യുവിൽ നിന്ന് പലപ്പോഴായി വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങിയതായാണ് പരാതി. 

 

പല തവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെ വന്നതോടെയാണ് മാത്യു പൊലീസിൽ പരാതി നൽകിയത്. പല തവണയായി പതിനാല് ലക്ഷം രൂപ വാങ്ങിയ ശേഷം തിരികെ പരാതിക്കാരന് നൽകിയെല്ലെന്നാണ് പൊലീസ് എഫ്ഐആർ. വിബിതയുടെ അച്ഛൻ ബാബു തോമസിനെയും പ്രതി ചേർത്താണ് എഫ്ഐആർ തയാറാക്കിയത്. വിബിതയുടെയും ബാബുവിന്റെയും അക്കൗണ്ടുകളിലേക്കാണ്  പണം അയച്ചു നൽകിയത്. എന്നാൽ ഒരു കേസ് നടത്തിപ്പുമായി ബന്ധപ്പെട്ടാണ് പണം വാങ്ങിയതെന്നും കെട്ടിച്ചമച്ച കേസാണിതെന്നുമാണ് വിബിത ബാബു നൽകുന്ന വിശദീകരണം.

 

Cheating complaint against mahila congress leader adv vibitha babu