murder-wayanad

വയനാട് വെള്ളമുണ്ടയിൽ അതിഥിത്തൊഴിലാളിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ബാഗുകളിൽ ഒളിപ്പിച്ച് ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയുടെ ഭാര്യയും അറസ്റ്റില്‍.  പ്രതി മുഹമ്മദ് ആരിഫിന്റെ ഭാര്യ ഉത്തർപ്രദേശിൽ നിന്നുള്ള സൈനബയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സൈനബയുടെ അറിവോടെയാണ് മുഖീബിനെ മുഹമ്മദ് ആരിഫ് കൊലപ്പെടുത്തിയത് എന്നാണ് കണ്ടെത്തൽ. പ്രതികൾ യുവാവിനെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്തിൽ തോർത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം പുതിയതായി വാങ്ങിയ കത്തി ഉപയോഗിച്ചു മൃതദേഹം കഷ്ണങ്ങളാക്കി ബാഗുകളിലാക്കി മാലിന്യമെന്ന വ്യാജേന ഉപേക്ഷിക്കുകയായിരുന്നു.

ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലയ്ക്കു കാരണമെന്ന് പ്രതി പൊലീസിനു മൊഴി നൽകിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് വെള്ളമുണ്ട കാപ്പിക്കണ്ടിയില്‍ താമസിച്ചിരുന്ന മുറിയില്‍ വച്ച് മുഹമ്മദ് ആരിഫ് യുപി സ്വദേശി തന്നെയായ മുഖീബിനെ കൊലപ്പെടുത്തിയത്. ശരീരം രണ്ടു കഷ്ണങ്ങളാക്കി മൂളിത്തോട് പാലത്തിനു ഇരു ഭാഗത്തുമായി എറിയുകയായിരുന്നു. ഗുഡ്സ് ഓട്ടോ വിളിച്ച് ഒരു സ്യൂട്കേസിലും മറ്റൊരു കാർഡ് ബോർഡിലും ആക്കിയായിരുന്നു മൃതദേഹങ്ങള്‍ പാലത്തിനു സമീപം എറിഞ്ഞത്. ഒരാളെ കൊലപ്പെടുത്തിയെന്നും മൃതദേഹമാണ് എറിഞ്ഞതെന്നും പ്രതി തന്നെ ഓട്ടോറിക്ഷ ഡ്രൈവറോട് പറഞ്ഞു. ഇയാളാണ് പൊലീസിനു വിവരം നല്‍കിയത്. താമസിച്ചിരുന്ന മുറിയില്‍ അന്വേഷിച്ചെത്തിയ പൊലീസ് മുഹമ്മദ് ആരിഫിനെ കസ്റ്റഡിയിലെടുക്കുകയായികുന്നു.

ENGLISH SUMMARY:

In a recent development in Wayanad, Kerala, police have arrested Sainaba, the wife of the primary accused, Mohammed Arif, in the murder case of a guest worker. The victim's body was discovered dismembered and concealed in bags, indicating a brutal killing. Sainaba, originally from Uttar Pradesh, was apprehended as part of the ongoing investigation into the crime.