ravi-achan

ജീവിതത്തിൻറെ ഇന്നിങ്സിൽ തൊണ്ണൂറ് തികച്ച് ക്രിക്കറ്റ് താരം രവി അച്ചന്‍ . കേരളത്തിന് ആദ്യമായി രഞ്ജി ട്രോഫി കിരീടം സമ്മാനിച്ച ടീമിെല അംഗമായ രവി അച്ചൻറെ നവതിയാഘോഷം ഗംഭീരമാക്കാനുളള ഒരുക്കത്തിലാണ് നാട്ടുകാരും ബന്ധുക്കളും. 

തൊണ്ണൂറാം വയസിൻറെ അവശതകളൊത്തിരിയുണ്ടെങ്കിലും ഇന്നും രവിയച്ചൻറെ കൂട്ട് ഈ ക്രിക്കറ്റ് ബാറ്റാണ്. നവതിയാഘോഷത്തിൻറെ വിശേഷങ്ങളറിയാൻ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയ ഞങ്ങളോട് േകരള ക്രിക്കറ്റിൻറെ മുത്തച്ഛൻ പറഞ്ഞതത്രയും ക്രിക്കറ്റിനെ കുറിച്ചായിരുന്നു.  മുണ്ടുടുത്ത് ക്രിക്കറ്റ് കളിക്കാൻ പറ്റില്ലെന്നറിഞ്ഞപ്പോൾ കിലോമീറ്ററുകൾ നടന്ന് ചെന്ന് പാൻറ് വാങ്ങിയ കഥയും ,ഓരോ സിക്സറിനും ശേഷം ഗാലറിയിൽ നിന്നുയർന്ന ആരവങ്ങളെ കുറിച്ചുമെല്ലാം വീടിൻറെ സ്വീകരണമുറിയിലിരുന്ന് രവി അച്ചൻ ആവേശത്തോടെ ഓർത്തെടുത്തു. .

രഞ്ജി ട്രോഫിയില്‍ 55 മൽസരങ്ങളിൽ  കേരളത്തിനായി കളത്തിലിറങ്ങിയ രവി അച്ചന് ആഭ്യന്തര ക്രിക്കറ്റിൽ ആദ്യമായി ആയിരം റൺസും നൂറു വിക്കറ്റും തികച്ച താരമെന്ന റെക്കോർഡും സ്വന്തമാണ്. പല കാലങ്ങളിലെ താരങ്ങളെ കണ്ടറിഞ്ഞെങ്കിലും അന്നും ഇന്നും ഈ മുത്തശൻറെ പ്രിയതാരം ബ്രാഡ്മാൻ തന്നെ. പണത്തിനല്ല, കളിക്ക് പ്രാധാന്യം നൽകണമെന്നാണ് പുതിയ തലമുറയിലെ ക്രിക്കറ്റ് കളിക്കാരോട്  തൊണ്ണൂറാം പിറന്നാൾ ദിനത്തിൽ  രവി അച്ചന് പറയാനുളളത്.