രണ്ടാം ലോകകിരീടം നേടിയ രാവില്‍ പ്രണയനഗരം ഇമചിമ്മാതെ ആഘോഷിച്ചു. വിശ്വവിജയികളായെത്തുന്ന രാജകുമാരന്‍മാരെ കാത്തിരിക്കുകയാണ് പാരിസ് .
ലെനിന്റെ നാട്ടില്‍ നെപ്പോളിയന്റെ നാട്ടുകാരുടെ പട്ടാഭിഷേകത്തിന് ഫ്രഞ്ച് ജനത കാത്തിരുന്നു. ഉറങ്ങാതെ, ഇമ ചിമ്മാതെ. 1982 ലെ ജൂലൈ മാസത്തിന് ശേഷം പ്രണയം നഗരം സുഖ നിദ്ര മറന്ന് സ്വപ്ന നേട്ടത്തിനായുള്ള കാത്തിരിപ്പ്.
റിനെ നദിയുടെ ഓളങ്ങള്‍ക്ക് ഇന്ന് പതിവിലും ആവേശമായിരുന്നു. നാല് ഗോളുകള്‍ക്ക് ഫ്രഞ്ച് പട ജയിച്ചപ്പോള്‍ പാരീസും മാഴ്സയും ലിയോണും ആവേശത്തിമര്‍പ്പില്‍. ലോകം ഉറങ്ങുമ്പോള്‍ ഫ്രാന്‍സ് ഉണര്‍ന്നിരുന്നു. തെരുവുകള്‍ ആഘോഷത്തില്‍. ഫ്രാന്‍സിലെ ഓരോ തെരുവും അള്‍ട്രാസുകള്‍ കീഴടക്കി
ജൂലൈ 12 ന് ശേഷം ഫ്രാന്‍സുകാരുടെ സുന്ദരമായ മറ്റൊരു ദിനം. ഖത്തറില്‍ പന്തുരുളും വരെ ഇനി ലോറിസും കൂട്ടരുമാണ് ലോക ഫുട്ബോളിലെ രാജാക്കന്‍മാര്‍