ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ 'ഇമ്രാൻ ഖാൻ' ആക്കിയ ട്വീറ്റിന് ട്രോൾമഴ. പാക് പ്രധാനമന്ത്രിയുടെ പ്രത്യേക സഹായിയായ നയിം ഉൾ ഹഖിന്റെ ട്വീറ്റാണ് വിവാദമായത്. സച്ചിന്റെ ചെറുപ്പകാലത്തെ ചിത്രം പി എം ഇമ്രാൻഖാൻ 1969 എന്ന അടിക്കുറിപ്പ് നൽകി നയിം ഉൾ ഹഖ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു.
അമളി തിരിച്ചറിഞ്ഞ ട്വിറ്ററേനിയൻസ് മീമുകളും ട്രോളുകളുമായി കമൻറ് ബോക്സ് നിറച്ചു. സർ ഡൊണാൾഡ് ബ്രാഡ്മാൻ ഓവലിൽ എന്ന അടിക്കുറിപ്പോടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബാറ്റുമായി നിൽക്കുന്ന ചിത്രം വരെ ചില വിരുതൻമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വിരാട് കോലിയുടെ ഫോട്ടോ ഇനി ഇൻസമാമിന്റേതായി കാണേണ്ടി വരുമോയെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ട്രോളുകള്‍ വ്യാപകമായി ഉണ്ടായെങ്കിലും ചിത്രം നയിം ഉൾ ഹഖ് പിൻവലിച്ചിട്ടില്ല.