qatar-fake-post

TAGS

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന 'ഖത്തർ വെൽകംസ് യു' എന്ന ഇൻഫോഗ്രാഫിക്സിൽ വസ്തുതാപരമായ തെറ്റുണ്ടെന്നും ഔദ്യോഗീകമായി ഇറക്കിയവയല്ലെന്നും വ്യക്തമാക്കി ഖത്തർ ലോകകപ്പ് പ്രാദേശിക സംഘാടകർ.  ഇൻഫോഗ്രാഫിക്സിലെ വിവരങ്ങളെ കളിയാക്കി ഒട്ടേറെ ട്രോളുകളും ഇറങ്ങിയ സാഹചര്യത്തിലാണ് കാര്യം വ്യക്തമാക്കി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി രംഗത്തെത്തിയത്

 

മദ്യപാനം, സ്വവർഗാനുരാഗം, ഡേറ്റിങ്, തുടങ്ങിയവയൊന്നും രാജ്യത്ത് അനുവദിക്കില്ലെന്ന് അറിയിച്ചുള്ള ഇൻഫോഗ്രാഫിക്സാണ് പ്രചരിച്ചത്. പിന്നാലെ ഇതിനെ കളിയാക്കി ഒട്ടേറെ ട്രോളുകളും ഇറങ്ങി. ഇതോടെ  ഖത്തറിലെ നിയന്ത്രണങ്ങളെക്കുറിച്ച് ഫുട്ബോൾ ആരാധകർക്കിടയിൽ ആശയക്കുഴപ്പമായി.  ഇത് ശ്രദ്ധയിൽപെട്ടതോടെയാണ്  ടൂർണമെന്‍റിന്‍റെ സംഘാടകരായ  സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കാര്യങ്ങൾക്ക് വ്യക്തത വരുത്തിയത്. ഇത്തരത്തിലൊരു ഇൻഫോഗ്രാഫിക്സ് സുപ്രിം കമ്മിറ്റിയോ മറ്റ് ഔദ്യോഗിക കേന്ദ്രങ്ങളോ പുറത്തിറക്കിയിട്ടില്ല.  അതിൽ വസ്തുതാപരമായ തെറ്റുകളുണ്ടെന്നും സുപ്രീം കമ്മിറ്റി ചൂണ്ടിക്കാട്ടി. ലോകകപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായ് ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നാണ് നിർദേശം. വൈകാതെ സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഫിഫ വേൾഡ് കപ്പ് 2022 ഉം ഫിഫ യും വിശദമായ ഫാൻ ഗൈഡ് പുറത്തിറക്കും. ഇതോടെ ആശയക്കുഴപ്പം പൂർണമായി ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ. ലോകകപ്പ് സമയത്ത് രാജ്യത്തിന്‍റെ സഹിഷ്ണുതയും തുറന്ന സമീപനവും ഫുട്ബോൾ ആരാധകർക്ക്  നേരിട്ട് അനുഭവിച്ചറിയാൻ കഴിയുമെന്നും സുപ്രിം കമ്മിറ്റി വ്യക്തമാക്കി.  


Supreme committee debunks fake qatar welcomes you infographic