sreedevi-unni-monisha

 

അമ്മയുടെ വഴിയേ നടക്കുന്ന മകള്‍,  സാധാരണമാണ് ആ കാഴ്ച. എന്നാല്‍മകളുടെ വഴിയേ നടക്കുന്ന അമ്മ ഒരു അപൂര്‍വതയും. അങ്ങനെയൊരു അപൂര്‍വതയാണ് ശ്രീദേവി ഉണ്ണി എന്ന അമ്മ. പതിനാലാം വയസില്‍അഭിനയമികവിന്റെ ഉര്‍വശിപ്പട്ടം സ്വന്തമാക്കിയ നടി മോനിഷയുടെ അമ്മ.  മണ്‍മറഞ്ഞിട്ടും ഈ അമ്മയില്‍മകള്‍ജീവിക്കുന്നു. മകളായി ഞാന്‍ജീവിക്കുന്നു എന്ന് പറയാനാണ് മോനിഷയുടെ അമ്മയ്ക്കിഷ്ടം.

 

ഡിസംബര്‍അഞ്ച്, മകള്‍അമ്മയില്‍ലയിച്ച ദിനം 

monisha-mohanlal

തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രാമധ്യേ ചേര്‍ത്തലയില്‍വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു മോനിഷയുടെ മരണം.  പക്ഷേ  മരണമെന്ന വാക്കിന്  മകളെ വിട്ടുനല്‍കുന്നില്ല ഈ അമ്മ. മകള്‍അമ്മയില്‍ലയിച്ച ദിനം. ഡിസംബര്‍അഞ്ചാം തിയതിയെ അങ്ങനെയോര്‍ക്കാനാണ് മോനിഷയുടെ അമ്മയ്ക്ക് ഇഷ്ടം.  ഇരുമെയ്യായിരുന്ന മകളും അമ്മയും  ഒന്നായ ദിനം.

മോനിഷയെ ആവാഹിച്ചെടുത്താണ് എന്റെ ജീവിതം. അവള്‍എന്നില്‍ലയിച്ചിരിക്കുന്നു. എന്റെ ഈ ചിരിയുടെ കാരണം തന്നെ എന്റെ മോളാണ്. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന കുട്ടിയായിരുന്നു മോനിഷ. ചിലപ്പോഴൊക്കെ എനിക്കു തോന്നും ഞാന്‍അവള്‍ക്ക് വേണ്ടി ചിരിക്കുകയാണെന്ന്. ഞാനാണ് മോനിഷ- ഈ അമ്മ ഹൃദയം കൊണ്ട് പറയുന്നു. 

 

കാണികള്‍ക്കിടയില്‍നിന്ന് ഒാടിക്കയറി അവള്‍നൃത്തം തുടങ്ങി 

മോനിഷ പിച്ചവെച്ച് തുടങ്ങിയതേ നൃത്തച്ചുവടുകളോടെയായിരുന്നു. കുഞ്ഞിലേ രണ്ട് കാലും ഉയര്‍ത്തി ചാടുന്നത് കണ്ട്  ബന്ധുക്കള്‍പറയുമായിരുന്നു ഇവളൊരു നര്‍ത്തകിയാണന്ന്. പാട്ടുകേട്ടാല്‍നൃത്തം ചെയ്യുന്ന, പൂര്‍ണതയോടെ പിറന്ന കലാകാരിയായിരുന്നു മോനിഷയെന്ന് അമ്മ വിശ്വസിച്ചു.  മൂന്നാം വയസില്‍പറ്റ്നയില്‍ഒരു ന‍ൃത്തപരിപാടി അവതരിപ്പിക്കാന്‍കുടുംബസമേതമാണ് ശ്രീദേവി ഉണ്ണി എത്തിയത്. മൂന്നു വയസുകാരി മോനിഷയും അച്ഛനൊപ്പം കാണികള്‍ക്കിടയിലുണ്ടായിരുന്നു. നൃത്തം ചെയ്തത് അമ്മയാണെങ്കിലും ശ്രദ്ധാകേന്ദ്രം മകളായിരുന്നു. അതായിരുന്നു മോനിഷയുടെ ആദ്യ വേദിയും

sreedevi-unni

നൃത്തം ചെയ്യുന്നതിനിടെ കാണികളുടെ ബഹളം. എനിക്ക് എന്തെങ്കിലും തെറ്റുസംഭവിച്ചിട്ടാണ് ബഹളം എന്നാണ് ആദ്യം കരുതിയത്.  വേദിയുടെ വശത്തേക്ക് നോക്കിയാണ് കാണികള്‍കയ്യടിച്ച് ഒച്ചവയ്ക്കുന്നത്. ഇടംകണ്ണിട്ട് ഞാന്‍നോക്കുമ്പോള്‍ വേദിക്കരികില്‍നിന്ന് മോനിഷ ഭയങ്കര ഡാന്‍സ്. മഞ്ഞപ്പട്ടുപാവടയും ചുവന്ന ബ്ലൗസുമായിരുന്നു വേഷം. നല്ല രസമായിരുന്നു ആ കാഴ്ച. ഞാന്‍ചെയ്യുന്ന പോലെ തന്നെ അവളും ചുവടുവച്ചു. പിന്നെ ഉണ്ണിയേട്ടന്‍ഒാടിവന്ന് എടുത്തുകൊണ്ടുപോയി അകത്തേയ്ക്ക്- അമ്മയുടെ ഊഷ്മളമായ മറ്റൊരു ഓര്‍മ. 

 

ആ ക്യാമറ എടുക്കാന്‍ഞാന്‍മറന്നു 

മോനിഷയുടെ കുട്ടിക്കാലം മുതല്‍അവളുടെ ഒരോ നിമിഷങ്ങളും അമ്മ ശ്രീദേവി ഉണ്ണി ക്യാമറയില്‍പകര്‍ത്തിയിരുന്നു. സ്കൂളില്‍പോകുന്നതും ഹോം വര്‍ക്ക് ചെയ്യുന്നതും ലിപ്സ്റ്റിക് ഇടുന്നതും നൃത്തം ചെയ്യുന്നതും അങ്ങനെ എല്ലാം. പക്ഷേ ചിരിക്കുന്ന മുഖം മാത്രം മതിയെന്ന് ആ ക്യാമറയും തീരുമാനിച്ചിരുന്നിരിക്കണം. മോനിഷയുടെ അവസാന യാത്രയില്‍ആ ക്യാമറ കൈയില്‍കരുതാന്‍അമ്മ മറന്നു. 

മോനിഷയുടെ ആയിരക്കണക്കിന് ഫോട്ടോകളാണുള്ളത്. മോളുപോകുന്നിടത്തൊക്കെ ക്യാമറ കൊണ്ടുപോകും. എനിക്ക് അത്ര കാര്യമായിരുന്നു അവളെ. പക്ഷേ അവസാന യാത്രയ്ക്ക് പോകുമ്പോള്‍ഞാന്‍ആ ക്യാമറ എടുത്തില്ല. മറന്നതാണ്. ഇത് ഞാന്‍മോനിഷയോടെ പറഞ്ഞു. അത് സാരമില്ലെന്നായിരുന്നു അവളുടെ മറുപടി.- അമ്മ ഓര്‍ക്കുന്നു.

 

അന്ന് മോനിഷ പറഞ്ഞു, എന്തോ സംഭവിക്കാന്‍പോകുന്നു 

അമ്മയുടെ സ്വപ്നങ്ങളെല്ലാം വെറും ഇരുപത് വര്‍ഷത്തെ ജീവിതത്തിനിടയില്‍നിറവേറ്റിയിരുന്നു മോനിഷ‍. നൃത്തം ചെയ്യുന്ന, പാട്ടുപാടുന്ന, അഭിനയിക്കുന്ന അമ്മയുടെ പാവക്കുട്ടിയായിരുന്നു മകള്‍. താന്‍ആഗ്രഹിച്ചതെല്ലാം ചെറുപ്രായത്തില്‍സഫലമാക്കിയ മകളോട് അമ്മ പറഞ്ഞു.  'I am not going to bother you any more, എനിക്കിപ്പോള്‍സംതൃപ്തിയാണ്. ഇനി മോള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാംട്ടോ. ഇനി ഞാന്‍മോളെ ഒന്നും പറഞ്ഞ് ബുദ്ധിമുട്ടിക്കില്ല.'

അത് പറഞ്ഞതാ ഞാന്‍. അങ്ങനെ പറഞ്ഞ്  നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ഞങ്ങള്‍ഒരുമിച്ച് തുടര്‍ന്നില്ല. മുടി പിടിച്ച് ഇങ്ങനെ തിരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു അവള്‍. ഞാനും ഉണ്ട്, ശ്രീവിദ്യയും ഉണ്ട്. ഞങ്ങള്‍ചോദിച്ചു. എന്താ ഇങ്ങനെ െടന്‍ഷനടിക്കുന്നേ. കാര്യം പറ. അപ്പോള്‍അവള്‍പറഞ്ഞു: എന്തോ സംഭവിക്കാന്‍പോകുന്നുണ്ട്. എന്തോ ശരിയല്ല...!