ശ്രീദേവിയും ജയലളിതയും തമ്മിലുള്ള ബന്ധം ഉൗഷ്മളമായിരുന്നു. ജയലളിതയുടെ ജന്മദിനമായിരുന്നു ഇന്നലെ. അന്ന് തന്നെയാണ് ശ്രീദേവി ഇൗ ലോകത്തോട് വിടപറയുന്നതും. ഫെബ്രുവരി 24ന് ജയലളിതയുടെ 70-മത് ജന്മവാര്‍ഷികമായിരുന്നു.
1971ല്‍ റിലീസ് ചെയ്ത 'ആദി പരാശക്തി' എന്ന സിനിമയിൽ ജയലളിത പാര്‍വ്വതിയായും ശ്രീദേവി മുരുകനായും വേഷമിട്ടിരിക്കുന്നു. കെ.എസ്.ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജെമിനി ഗണേശനാണ് നായകന്‍.
ജയലളിതയുടെ മരണ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ശ്രീദേവി എഴുതിയത് ഇങ്ങനെയായിരുന്നു. 'കണ്ടതിലേറ്റവും മിടുക്കിയും, സംസ്‌കാര സമ്പന്നയും, സ്‌നേഹമയിയുമായ സ്ത്രീ. അവരോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അവരുടെ ആരാധകരായ ലക്ഷക്കണക്കിന് ജനങ്ങളോടൊപ്പം ആ അഭാവം, വിയോഗത്തിന്‍റെ നഷ്ടം, ഞാനും അറിയുന്നു' ശ്രീദേവി കുറിച്ചു.