ആകാശ് അംബാനിയുടെയും ശ്ലോകാമേത്തയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൃദയാകാശത്തിൽ ഏറെ സ്പെഷ്യലായി ശ്ലോകയുണ്ടാകും വജ്രത്തിളക്കത്തോടെ. റിലയന്‍സ് ഇൻഡസ്ട്രീസ് സ്ഥാപകൻ അനിൽ അംബാനിയുടെ മൂത്ത പുത്രനാണ് ആകാശ്. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണ് ശ്ലോക മേത്ത. ഇരുവരുടെയും വിവാഹത്തിലൂടെ ഇന്ത്യയിലെ പ്രമുഖരായ രണ്ട് വ്യവസായ കുടുംബങ്ങൾ തമ്മിലുള്ള ബന്ധംകൂടിയാണ് ദൃഢമാകുന്നത്.
ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. എത്ര തിരക്കുകൾക്കിടയിലും പ്രണയം സൂക്ഷിക്കാൻ സമയം കണ്ടെത്തിയിരുന്നുവെന്നു. അടുത്ത സുഹൃത്തിനെ തന്നെ ജീവിതപങ്കാളിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ശ്ലോക പറഞ്ഞു.
ശ്ലോക തനിക്ക് ഏറെ സ്പെഷ്യലാണെന്നും ഹൃദയവിശാലതയുള്ളയാളാണെന്ന് ആകാശും നൂറുനാവോടെ പറയുന്നു. മുകേഷ് അംബാനി, നിതാ അംബാനി അമ്മ കോകിലാബെന്‍ എന്നിവരെക്കൂടാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി അമ്പതോളം പേരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇത്രയേറെ പിന്തുണ നൽകുന്ന കുടുംബങ്ങളും ഭാഗ്യമാണെന്നും ശ്ലോകയുടെ വാക്കുകൾ.
മുകേഷും താനും പങ്കാളികളെ തിരഞ്ഞെടുക്കാൻ മക്കൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. മകൻ വിവാഹിതനാകാൻ തീരുമാനിക്കുമ്പോൾ അതാരായാലും അവന്റെ തീരുമാനത്തെ തങ്ങൾ സ്വാഗതം ചെയ്യുമെന്നും എല്ലാ സന്തോഷവും ആശംസിക്കുമെന്നും നിത അറിയിച്ചിരുന്നു. റസൽ മേത്തയുടെയും മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്. റിലയൻസ് ജിയോയുടെ ചുമതലയാണ് 26 വയസുകാരൻ ആകാശിന്.