മലയാളത്തിന്റെ പ്രിയ ഗസല്‍ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍ ഒരുക്കിയ ഗസല്‍സന്ധ്യ പാലക്കാടിനും വിസ്മയമായി. വാളയാര്‍ അഹല്യ ക്യാംപസിലെ മുദ്ര ഫെസ്റ്റിവലായിരുന്നു ഗസല്‍ വേദി.
ആസ്വാദക ഹൃദയങ്ങളിലേക്ക് ഷഹബാസ് അമന്റെ ഗസല്‍ ഒഴുകിയത് ഒന്നരമണിക്കൂര്‍. ഹിന്ദിയിലും മലയാളത്തിലുമായി പത്തു ഗസലുകള്‍. മെഹ്ദിഹസന്റെ രഞ്ചിഷ് ഹിസഹിയിലായിരുന്നു തുടക്കം.
ജഗ്ജിത് സിംഗും ഗുലാംഅലിയുമൊക്കെ മഴ പോലെ പെയ്തിറങ്ങി. ജീവിതാനുഭവങ്ങളെ കോര്‍ത്തിണക്കിയതായിരുന്നു ഷഹബാസ് അമന്റെ മലയാള ഗസല്‍ ശീലുകള്‍.
ഗാനരചനയും സംഗീതസംവിധാനവും ഗസലുകളും സൂഫി സംഗീതവും ഇഴചേര്‍ന്ന ഷഹബാസ് അമനെ കേള്‍ക്കാന്‍
അഹല്യ ക്യാംപസിലെ മുദ്രഫെസ്റ്റിവലിലും നിറഞ്ഞ സദസായിരുന്നു.