prahlad-jani

ജീവന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ 70 വര്‍ഷമായി ജീവിക്കുകയാണ് താനെന്ന് അവകാശപ്പെടുകയാണ് ഇൗ സന്യാസി. ശരീരത്തിന് വായു മാത്രമാണ് ആഹാരം. ഇപ്പോള്‍ 88 വയസുള്ള പ്രഹ്ലാദ ജഞാനി എന്ന സന്ന്യാസിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെപോകുന്നു.  ഗുജറാത്തിലെ ചാരോഡ് ഗ്രാമത്തിലാണ് പ്രഹ്ലാദ ജഞാനിയുടെ വാസം. 18 വയസിന് ശേഷം താന്‍ ഭക്ഷണമോ വെള്ളമോ കഴിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.

ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയം. അതുകൊണ്ട് തന്നെ ഇദ്ദേഹത്തെ വിശ്വാസികള്‍ ‘മാതാജി’ എന്നാണ് വിളിക്കുന്നത്. മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുള്‍ കലാം ഇദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കി പഠനം നടത്തിയിട്ടുണ്ട്്. ഒട്ടേറെ തവണ ശാസ്ത്രലോകം ഇൗ സന്ന്യാസിയുടെ ജീവിതം പഠിക്കാന്‍ ശ്രമിച്ചു. ആശ്രമത്തിലെ മരങ്ങളടക്കം പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഇതുവരെ ഒരു തെളിവും കണ്ടെത്താനായില്ല. 

prahlad-jani-1

 

2010ല്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഫിസിയോളജി ആന്റ് അലീഡ് സയന്‍സും ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ്  ഒാര്‍ഗനൈസേഷനും ഇദ്ദേഹത്തെ ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനും പഠനത്തിനും വിധേയനാക്കി. 15 ദിവസത്തെ ഇദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികവും സംഘം ക്യാമറയില്‍ പകര്‍ത്തി. ഇതുകൂടാതെ എം.ആര്‍.െഎ, അള്‍ട്രാസൗണ്ട് , എക്സറേ, അടക്കം ബയോക്കെമിക്കല്‍  തുടങ്ങിയ ആധുനിക വൈദ്യശാസ്ത്ര രീതികളും ഇദ്ദേഹത്തില്‍ നടത്തി. പക്ഷേ എന്നിട്ടും ശാസ്ത്രസംഘത്തിന് ഇദ്ദേഹത്തിന്റെ വാദത്തിന് പിന്നിലെ സത്യം കണ്ടെത്താനായില്ല. ഒടുവില്‍ പഠനത്തിന് വിധേയനാക്കിയ സംഘം എത്തിയ നിഗമനം ഇങ്ങനെ. ഇദ്ദേഹത്തിന്റെ ശരീരം വെള്ളവും ഭക്ഷണവും ഇല്ലാതെ കഴിയാനുള്ള അവസ്ഥയിലേക്ക് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 

 

ഇൗ അവിശ്വസനീയ ജീവിതത്തിന്റെ രഹസ്യമായി അദ്ദേഹം വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്. ദുര്‍ഗാ ദേവിയുടെ ഉപാസകനാണ് താനെന്നും ജീവിക്കാനുള്ള ഉൗര്‍ജം തനിക്ക് ധ്യാനത്തിലൂടെ ലഭിക്കുന്നുമെന്നുമാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ അനുഗ്രഹം തേടി ഇദ്ദേഹത്തിന്റെ ആശ്രമം സന്ദര്‍ശിക്കാറുണ്ട്.