jare

ഇവളൊരു മാലാഖയെപ്പോലെ, പാവക്കുട്ടിയെപ്പോലെ... ഇവളെക്കുറിച്ചു പറയുമ്പോള്‍ നൂറു നാവാണ് ആരാധകർക്ക്. ചെറുപ്രായത്തില്‍ ആയിരക്കണക്കിന് ആരാധകരെ നേടി നക്ഷത്രക്കണ്ണുകളുള്ള ഈ കൊച്ചുസുന്ദരി. 

നവമാധ്യമങ്ങളില്‍ തരംഗമായി മാറിയ ജാരെ എന്ന ഈ നൈജീരിയക്കാരി പെണ്‍കുട്ടിക്ക് അഞ്ചു വയസ്സു മാത്രമാണ് പ്രായം. വെഡ്ഡിങ്ങ് ഫോട്ടോഗ്രഫര്‍ മോഫെ ബാമുയിവ ആണ് പെണ്‍കുട്ടിയുടെ ഫോട്ടോകളെടുത്ത് ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 'അവളൊരു മനുഷ്യനാണ്, അവളും ഒരു മാലാഖയാണ്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ കണ്ട് ജാരെയുടെ ആരാധകരായി മാറിയവര്‍ ആ നൈസർഗിക സൗന്ദര്യത്തെക്കുറിച്ച് വാതോരാതെ പ്രശംസിച്ചു. ലോകത്തിലെ തന്നെ ഏറ്റവും സുന്ദരിയാണവൾ എന്ന് ചിലര്‍ പറഞ്ഞു. ജാരെ മുതിർന്ന ഒരാളെപ്പോലെയാണെന്ന് മറ്റു ചിലർ. 

''എനിക്കവളെ പുഞ്ചിരിക്കുന്നവളാക്കുവാനും, പൊട്ടിച്ചിരിപ്പിക്കാനുമൊക്കെ കഴിയുമായിരുന്നു. പക്ഷെ, അവളുടെ നൈസർഗികമായ സൗന്ദര്യമാണ് ഞാനാഗ്രഹിച്ചത്. ആ കണ്ണുകളിലത് കാണാമായിരുന്നു'', മോഫെ പറയുന്നു. 

ജാരെ ഒരു പ്രൊഫഷണല്‍ മോഡലല്ല. ഏു വയസുകാരി ജോമിയും പത്തുവയസുകാരി ജോബയുമാണ് ജാരെയുടെ സഹോദരിമാർ. 'ജെ ത്രീ സിസ്റ്റേഴ്സ്' എന്ന പേരിൽ ഇവർക്കൊപ്പമുള്ള ഫോട്ടോയും ഇന്‍സ്റ്റഗ്രാമിലുണ്ട്. 

Beautifully captured by @m12photography

A post shared by Joba, Jomiloju & Jare Ijalana (@the_j3_sisters) on