jadayupara

രാജ്യത്തെ ഏറ്റവും വലിപ്പമേറിയ സുസ്ഥിര വിനോദസഞ്ചാര കേന്ദ്രമായ  ജ‍ഡായുപാറ വിനോദ സഞ്ചാരികള്‍ക്കായി തുറക്കുന്നു. ആയിരം അടിയോളം ഉയര്‍ത്തിലുള്ള  പക്ഷി ശില്‍പമാണ്  കൊല്ലം ചടയമംഗലത്തുള്ള ജഡായു പാറയിലെ പ്രധാന ആകര്‍ഷണം. ബിഒടി അടിസ്ഥാനത്തിലുള്ള സംസ്ഥാനത്തെ ആദ്യ വിനോദ സഞ്ചാര പദ്ധതിയായ ജടായു എര്‍ത്ത്സ് ഈ മാസം പതിനേഴിന്  മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും.സമുദ്രനിരപ്പില്‍ നിന്ന് ആയിരം അടിയോളം ഉയരത്തില്‍ പണിത  വിസ്മയ ലോകം. െഎതിഹ്യങ്ങളുടെ അടിത്തറയില്‍ ശിൽപകലയും, സാങ്കേതികവിദ്യയും ഒന്നിച്ച ഇവിടം സാഹസിക വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാകും. രാക്ഷസ രാജാവായ രാവണന്റെ വെട്ടേറ്റു വീണ ജഡായുവിന്റെ ശില്‍പമാണ് പ്രധാനകാഴ്ച

കാഴ്ചകള്‍ മാത്രമല്ല, ആത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് സഞ്ചാരികള്‍ക്കായി. 65 ഏക്കറിലായി പടർന്നു കിടക്കുന്ന ഈ വിസ്മയലോകത്ത് എത്താന്‍ കേബിള്‍ കാറുണ്ട്. കേബിള്‍ കാറില്‍ ജഡായു പാറയിലെത്തി നാലു മണിക്കൂര്‍ ചെലവിടുന്നതിന് നാനൂറ് രൂപയാണ് ഫീസ്. പണം അല്‍പം കൂടി മുടക്കാനുണ്ടെങ്കില്‍ ഹെലികോപ്റ്ററിലും  പാറയിലിറങ്ങാം. 17ന് ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെത്തുന്നതും  ആകാശ മാര്‍ഗമാണ്.സിനിമ സംവിധായകാനായ രാജീവ് അ‍ഞ്ചലിന്റെ ആശയമാണ് ജടായു എര്‍ത്ത്സ് സെന്റര്‍.

നൂറുകോടിയോളം രൂപയാണ് പദ്ധതിയുടെ നിര്‍മാണ ചെലവ്. മുപ്പത് വര്‍ഷത്തിന് ശേഷം വിനോദസഞ്ചാര കേന്ദ്രം സര്‍ക്കാരിന് കൈമാറുന്ന രീതിയിലാണ് കരാര്‍.  ഒരു വര്‍ഷത്തിനകം രണ്ടാംഘട്ട വികസനം പൂര്‍ത്തിയാകുന്നതോടെ ലോകോത്തര നിലവാരത്തിലുള്ള തീയേറ്ററും, മ്യൂസിയവും,ഭക്ഷണശാലയും,യോഗ േകന്ദ്രവുമൊക്കെ ജഡായു പാറയിലുണ്ടാകും. രാജ്യത്തെ ഏറ്റവും വലിപ്പമേറിയ സുസ്ഥിര വിനോദസഞ്ചാര കേന്ദ്രമായ  ജ‍ഡായുപാറ വിനോദ സഞ്ചാരികള്‍ക്കായി തുറക്കുന്നു. ആയിരം അടിയോളം ഉയര്‍ത്തിലുള്ള  പക്ഷി ശില്‍പമാണ്  കൊല്ലം ചടയമംഗലത്തുള്ള ജഡായു പാറയിലെ പ്രധാന ആകര്‍ഷണം. ബിഒടി അടിസ്ഥാനത്തിലുള്ള സംസ്ഥാനത്തെ ആദ്യ വിനോദ സഞ്ചാര പദ്ധതിയായ ജടായു എര്‍ത്ത്സ് ഈ മാസം പതിനേഴിന്  മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും.