sreehari

 

ശ്രീഹരിയുടെ പാട്ടിന് പിന്നിലുയര്‍ന്ന വിവാദത്തിന്റെ യാഥാർഥ്യം പറഞ്ഞ് മഴവിൽ മനോരമ സൂപ്പർ 4 ടീം. ശ്രീഹരി എന്ന മത്സരാർഥിയുടെ പാട്ടിനിടയിൽ കുറച്ച് ഭാഗത്ത് കമ്മലുള്ളതായും പിന്നീടുള്ള ഭാഗത്ത് കമ്മലില്ലാതെയാണ് കാണിക്കുന്നത്. ഇത് തെറ്റിദ്ധാരണകൾക്കും വിമർശനങ്ങൾക്കും ഇട നൽകിയിരുന്നു. ഇതിന്റെ പിന്നിലെ യാഥാർഥ്യം പറയുകയാണ് ശ്രീഹരിയും പരിപാടിയുടെ വിധികർത്താക്കളായ ശരതും സുജാതയും ദീപക് ദേവും ഷാൻറഹ്മാനും ചേർന്ന്.

 

 

യാഥാർഥ്യം ഇങ്ങനെ: ആദ്യം പാട്ട് ചിത്രീകരിക്കും, പിന്നീട് ഇതിന്റെ വിഷ്വൽ എഫക്ടിനു വേണ്ടി ജിബ്(ക്രെയിനിൽ വച്ച്  ചിത്രീകരിക്കുന്ന കാമറ) ചിത്രീകരിക്കും.  മത്സരാർഥിയെക്കൊണ്ട് രണ്ട് തവണപാടിക്കുമെങ്കിലും ആദ്യം പാടുന്നതാണ് മാർക്കിന് പരിഗണിക്കുക. ആ തവണ മത്സർഥി എന്തു തെറ്റുവരുത്തിയാലും പിന്നീടൊരു അവസരം നൽകില്ല. മാർക്കു നൽകുന്നതും ആദ്യം പാടുമ്പോഴാണ്. മാർക്കിട്ടതിനു ശേഷമാണ് രണ്ടാമതായി പാടിക്കുന്നതും പരിപാടി ദൃശ്യഭംഗിയുള്ളതാക്കാനുള്ള ഭാഗങ്ങൾ ചിത്രീകരിക്കുന്നതും.

 

ആദ്യം പടുമ്പോൾ മത്സരാർഥികൾക്കും വിധികർത്താക്കൾക്കും പ്രേക്ഷകർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ജിബുപയോഗിച്ച് എടുക്കുന്ന ദൃശ്യങ്ങൾ പിന്നീട് ചിത്രീകരിക്കുന്നത്. 

 

ആദ്യം ശ്രീഹരി പാടിയപ്പോൾ അവന് ഫുൾ മാർക്ക് ലഭിക്കുകയും ഇതിന്റെ ഭാഗമായി അവനെ മറ്റ് മത്സരാർഥികൾ എടുത്ത് പൊക്കുകയും ശ്രീഹരിയെ ആശ്ലേഷിക്കുകയും ചെയ്തു. ഇൗ സമയത്ത് കമ്മൽ താഴെ പോയത് അറിഞ്ഞില്ല. പിന്നീട് ജിബ് ചിത്രീകരിക്കുകയും ചെയ്തു. ഇതിനുശേഷം എഡിറ്റിങ്ങിൽ ആദ്യഭാഗവും രണ്ടാം ഭാഗവും കൂട്ടിച്ചേർത്തപ്പോൾ കുറച്ചുഭാഗത്ത് കമ്മലില്ലാത്തതായും ചിലയിടത്ത് കമ്മലുള്ളതായും ദൃശ്യങ്ങളിൽ വന്നു. ഇതാണ് തെറ്റിദ്ധാരണകൾക്കിടയാക്കിയത്.

 

സൂപ്പർ 4ലെ  മൂന്ന് മത്സാർഥികൾക്ക് സിനിമയിൽ പാടാനവസരം ലഭിച്ചു കഴിഞ്ഞു. റെക്കോഡ് ചെയ്തു പാടുന്നവരാണെങ്കിൽ അവർക്ക് ആരെങ്കിലും അവസരം കൊടുക്കുമോ എന്നും വിധികര്‍ത്താക്കള്‍ ചോദിക്കുന്നു.

 

 

സൂപ്പർ 4 എല്ലാ ശനിയും ഞായറുംരാത്രി 8 മണിക്ക്