fish-from-plane

വിമാനത്തിൽ നിന്നും ഉട്ടയിലെ തടാകത്തിലേക്ക് പറന്നിറങ്ങിയത് ആയിരക്കണക്കിന് മൽസ്യങ്ങൾ. മൽസ്യങ്ങൾ തടാകത്തിലേക്ക് വീഴുന്ന കാഴ്ച കണ്ടത് ലക്ഷങ്ങൾ. യുനൈറ്റഡ് സ്റ്റേറ്റ്സിലെ ഉട്ടയിലാണ് വിമാനത്തിൽ നിന്നും മൽസ്യമഴ പെയ്തത്. ഉട്ടയിലെ വന്യജീവി സംരക്ഷണ വകുപ്പാണ് ഇതിന് ഉത്തരവാദി. ഉയർന്ന പർവതങ്ങളിലെ തടാകത്തിൽ മൽസ്യസമ്പത്തുണ്ടാകാൻ വേണ്ടിയാണ് ഇവർ ഈ പ്രവർത്തി ചെയ്തത്. 

 

ഉട്ടയിലും പരിസരപ്രദേശങ്ങളിലും മൽസ്യങ്ങൾ പറക്കുന്നത് കണ്ടാൽ പരിഭ്രമിക്കേണ്ട, ഞങ്ങളാണ് കാരണം എന്ന് വന്യജീവി വകുപ്പിലെ ഒരു ഓദ്യോഗസ്ഥൻ കുറിച്ചു. വിമാനത്തിന്റെ താഴെയുള്ള ദ്വാരത്തിലൂടെയാണ് മൽസ്യങ്ങളെ നിക്ഷേപച്ചത്. ഈ പ്രക്രിയയിൽ മൽസ്യങ്ങൾക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും വന്യജീവി സംരക്ഷണ വകുപ്പ് അറിയിച്ചു.