police-station

രാജ്യത്തെ ആദ്യത്തെ വനിതാപൊലീസ് സ്റ്റേഷന് ഇന്ന് നാല്‍പ്പത്തിയഞ്ച് വയസ്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് 1972 ഒക്ടോബര്‍ 27ന് കോഴിക്കോട്ട് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്.

വര്‍ഷം നാല്‍പ്പത്തിയഞ്ചായെങ്കിലും  ഇങ്ങനെയൊരു ചരിത്രം കോഴിക്കോടിനു സ്വന്തമെന്ന് കോഴിക്കോട്ടുക്കാര്‍പോലും അറിഞ്ഞുവരുന്നതേയുള്ളു. ക്രമസമാധാന പാലനത്തിന്റെ പുത്തന്‍ ചുവടുവയ്പ്പായിരുന്നു അത്. രാജ്യത്തെ പ്രഥമ വനിതാപ്രധാനമന്ത്രി ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയത് ചരിത്രം. നിലവില്‍ ഇരുപത്തിനാല് പൊലീസുകാരാണ് സ്റ്റേഷനിലുള്ളത്. സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളില്‍ കൂടുതലായി എത്തുന്നത് പൂവാലശല്യം തന്നെ. 

പുരുഷ പൊലീസുകാര്‍ക്കൊപ്പം നിന്ന് എല്ലാത്തരം കേസുകളും കൈകാര്യം ചെയ്യുന്ന വനിതാപൊലീസുകാരാണിവര്‍. നാല്‍പ്പത്തിയഞ്ചിന്റെ പ്രത്യേക ആഘോഷങ്ങളൊന്നുമില്ലെങ്കിലും, സ്ത്രീസുരക്ഷയ്ക്ക് ഊന്നല്‍ നല്‍കി മികച്ച പ്രവര്‍ത്തനമാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്.