മലയാളത്തിന്റെ പ്രിയ നടന്‍ കെ.പി.ഉമ്മര്‍ ഒാര്‍മയായിട്ട് ഇന്ന് പതിനേഴ് വര്‍ഷം. കോഴിക്കോടിന്റെ നാടകവേദികളിലൂടെ സിനിമാരംഗത്ത് സജീവമായ ഉമ്മറിനെ സ്മരിക്കാന്‍ നഗരത്തില്‍ ഇന്നും അടയാളങ്ങളൊന്നുമില്ല.
ഒാര്‍മ പുതുക്കലില്ലാതെ ഉമ്മറിന്റെ പതിനേഴാം ചരമവാര്‍ഷികവും കടന്നുപോകുകയാണ്. നാടകവേദികളില്‍ നിന്ന് മലയാള സിനിമയുടെ നായകനും വില്ലനും സ്വഭാവനടനുമൊക്കെയായ പ്രിയകലാകാരന്‍. കോഴിക്കോടിന്റെ ഹൃദയത്തോടടുപ്പിച്ച പേരായിരുന്നു കെ.പി.ഉമ്മര്‍. കലാരംഗത്ത് ഉമ്മറിനൊപ്പമുള്ള ആ നല്ല കാലഘട്ടം ഓര്‍ത്തെടുക്കുകയാണ് പ്രിയ സുഹൃത്തും നാട്ടുകാരനുമായ മാമുക്കോയ
ചെന്നൈ സാലിഗ്രാമത്തിലെ സാന്‍ഡല്‍ വുഡ് എന്ന വീട്ടിലായിരുന്നു ഉമ്മറിന്റെ അവസാനനാളുകള്‍,. അന്ന് അദ്ദേഹമെഴുതിയ ഒാര്‍മകുറിപ്പുകള്‍ പുസ്തകമായി ക്രമപ്പെടുത്താന്‍ ചുമതലപ്പെടുത്തിയത് ബന്ധുവായ ഫര്‍ദിസിനെ. ഒട്ടേറെ പേര്‍ക്കായി സ്മാരകമൊരുങ്ങുമ്പോഴും കെ.പി.ഉമ്മര്‍ എന്ന അതുല്യപ്രതിഭയെ മനപ്പൂര്‍വമോ അല്ലാതെയോ മറന്നുപോകുകയാണ് നാട്.