tressure-45

നിധി തേടിയെത്തിയവർ വേളൂരുകാരുടെ ഉറക്കം കെടുത്തുന്നു. വേളൂർ സൈസ് മുക്കിനു സമീപം ഊരാളി പറമ്പിൽ നിധിക്കുവേണ്ടി വലിയ കുഴിയെടുത്തെന്നാണു പരാതി. ഖനനം ചെയ്ത് നിധി കിട്ടിയെന്നും ഇല്ലെന്നും വാദമുണ്ട്. നിധി കിട്ടിയാലും ഇല്ലെങ്കിലും ഊരാളി പറമ്പിൽ  4 മീറ്ററോളം ആഴത്തിലുള്ള കുഴിയെടുത്തിട്ടുണ്ട്. കല്ലായി സ്വദേശികളായ രണ്ടുപേരാണ് വേളൂരിലെ ഓങ്ങിലോട്ടുമ്മൽ മൂസയുടെ ഒന്നരയേക്കർ സ്ഥലം  മാലിന്യസംസ്കരണത്തിനാണെന്ന പേരിൽ പാട്ടത്തിനെടുത്തത്.

 

പറമ്പിനു ചുറ്റും മറയുണ്ടാക്കി പണി തുടങ്ങിയതോടെ നാട്ടുകാരിൽ സംശയമുണർന്നു.  കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ കുഴിയെടുക്കൽ നിർത്തി. തുടർന്നാണ് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്. എസ്ഐ ആർ.എൽ. പ്രശാന്ത്, എഎസ്ഐ കെ.രഘു എന്നിവർ സ്ഥലത്തെത്തി. പാട്ടത്തിനെടുത്തവരെ  വിളിച്ചു വരുത്തി അന്വേഷണം നടത്തിയെങ്കിലും നിധിയെപ്പറ്റി ഒരു തെളിവും കിട്ടിയില്ല.

 

Kozhikode-veloor

ഈ സ്ഥലത്ത് മന്ത്രവാദവും പൂജാ ക്രിയകളും നടന്നതായി സൂചനകളുണ്ട്.  മലപ്പുറത്തു നിന്നെത്തിയ ഒരാൾ പറമ്പിലെ മണ്ണു പരിശോധിച്ചാണ് 2 ഈന്ത് മരങ്ങൾക്കിടയിൽ നിധി ഉണ്ടെന്ന് പ്രവചിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇതിലൊരു മരം മുറിച്ചാണ് കുഴിയെടുത്തത്.  പാതി മൂടിയ കുഴിയിലെ മണ്ണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസിന്റെ നിർദേശ പ്രകാരം ഇന്നലെ വീണ്ടും എടുത്തു മാറ്റാൻ തുടങ്ങി. ഈ പ്രവൃത്തി വൈകിട്ടോടെ നിർത്തിയിട്ടുണ്ട്.

 

ചെരിപ്പു നിർമാണാവശിഷ്ടങ്ങൾ സംസ്കരിക്കാൻ വേണ്ടിയാണ് സ്ഥലം പാട്ടത്തിനു നൽകിയത്. നിധിയെപ്പറ്റി അറിയില്ല. ജനങ്ങളുടെ സംശയം മാറ്റാനുള്ള നടപടിയുമായി സഹകരിക്കും.

 

ഈ സ്ഥലത്തു നിന്ന് നിധി കുഴിച്ചെടുത്തു കൊണ്ടുപോയതായി നാട്ടുകാർ വിശ്വസിക്കുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടക്കണം. നാട്ടുകാർ നിവേദനം തയാറാക്കി അത്തോളി പൊലീസിനു നൽകിയിട്ടുണ്ട്.

 

 

മന്ത്രവാദവും കുഴിയെടുക്കലും നടന്നിട്ടുണ്ട്. നിധി കിട്ടിയെന്ന വാദത്തിൽ കഴമ്പില്ല. വേളൂരിലെ ഭൂരിപക്ഷം പറമ്പുകളും എടക്കണ്ടത്തില്ലം വക ബ്രഹ്മസ്വത്തായിരുന്നതിനാൽ ഈ പറമ്പുകളിലൊക്കെ അമൂല്യ വസ്തുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് നിധി പ്രചാരണം വാസ്തവമാകാനിടയുണ്ട്. ജിയോളജിയും പുരാവസ്തു വകുപ്പും അന്വേഷിക്കണം.

 

പറമ്പിൽ നിധിയുണ്ടെന്നു പറഞ്ഞാണ് അത് കുഴിച്ചെടുക്കാനുള്ള ജോലി ഏൽപ്പിച്ചത്. എന്നാൽ 4 ദിവസം കുഴിച്ച ശേഷം നിധി അവിടുന്നു 'നീങ്ങിയതായി’ അറിയിക്കുകയും തുടർന്ന് ജോലി നിർത്തുകയും ചെയ്തു.