മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്.എഫ്.െഎ നേതാവ് അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു. നാന്‍ പെറ്റ മകന്‍ എന്ന ചിത്രം സജി എസ്.ലാല്‍ ആണ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് മഹാരാജാസ് കോളജില്‍ ആരംഭിച്ചു.
ക്യാംപസില്‍നിന്ന് അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി മടങ്ങിയ അഭിമന്യുവെന്ന ചെറുപ്പക്കാരനൊപ്പം ഒരമ്മയുടെ കണ്ണുനീരും ഒാര്‍മിപ്പിച്ചാണ് നാന്‍ പെറ്റ മകനെന്ന സിനിമയ്ക്ക് തുടക്കമാകുന്നത്. ശ്രീനിവാസനും സിദ്ദാര്‍ഥ് ശിവയും സരയുവുമടക്കം പ്രമുഖതാരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ അഭിമന്യുവായി അഭിനയിക്കുന്നത് 2012ല്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ മിനോണ്‍ ആണ്.
സജി എസ്.ലാല്‍ സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഒാണ്‍ സിപിഎം മുന്‍ ജില്ല സെക്രട്ടറി പി.രാജീവ് നിര്‍വഹിച്ചു. നാന്‍ പെറ്റ മകന്‍ വൈകാതെ തിയറ്ററുകളിലെത്തും.