house-theft

വീട്ടുസാധനങ്ങൾ മോഷണം പോകുന്ന വാർത്തകൾ പുത്തരിയല്ല, എന്നാൽ വീട് തന്നെ മോഷണം പോയ സംഭവമാണ് മൊണ്ടാനയിലെ  ബെന്റൻ പാർക്ക് മിഷിഗൺ അവന്യുവിലെ മെഗൻ പാനുവിന് പറയാനുള്ളത്. രണ്ടുവർഷമെടുത്താണ് മെഗൻ ഇളക്കിയെടുത്ത് കൊണ്ടുപോകാവുന്ന വീട് പണിതുയർത്തിയത്. 

 

എന്നാൽ കഴിഞ്ഞ ശനിയാഴ്ച മുതൽ വീട് അപ്പാടെ മോഷണം പോകുകയായിരുന്നു. ട്രെയ്‌ലർ ലോക്കിട്ട് ഏറെ സുരക്ഷിതമായാണ് ഇവർ വീട് സ്ഥാപിച്ചത്. മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെയ്ക്കാനുള്ള മുൻഒരുക്കങ്ങൾ നടക്കുന്നതിന്റെ ഇടയിലാണ് വീട് മോഷണം പോയത്. ഇവർ ഇതിൽ ഏറെ ദുഖിതയായിരുന്നു, അഞ്ചുദിവസത്തെ തിരച്ചിലിനൊടുവിലാണ് മേഗന് സ്വപ്നസൗധം തിരികെ കിട്ടിയത്. 

 

സൗത്ത് സെന്റ് ലൂയിസിൽ നിന്നും മോഷ്ടിച്ച വീട്  ഡിസംബർ 18 ബുധനാഴ്ച മറ്റൊരു സ്ഥലത്ത് നിന്നും കണ്ടെത്തി. ഇന്റഷ്വർ ചെയ്യാനുള്ള പണം കൈവശമില്ലാതിരുന്നതിനാൽ ലോക്ക് ചെയ്താണ് മേഗൻ സൂക്ഷിച്ചത്. വീട് പഴയ സ്ഥാനത്തേക്ക് എത്തിച്ചുതരാമെന്ന് ഒരു ടോയിങ്ങ് കമ്പനി സമ്മതിക്കുകയും ചെയ്തു. മേഗനുള്ള ക്രിസ്മസ് സമ്മാനമായി സൗജന്യമായിട്ടാണ് ഇവരിത് ചെയ്ത് കൊടുക്കുന്നത്. ഏതായാലും ക്രിസ്മസിന് മുമ്പ് സ്വന്തം വീട് തിരികെ കിട്ടിയ സന്തോഷത്തിലാണ് മേഗൻ.