ലോകത്തിലെ ഏറ്റവും സുന്ദരികളെന്ന് കേളികേട്ട ഇരട്ട കുട്ടികളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചര്‍ച്ച. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഇരട്ടകുട്ടികളാണ് ലെ റോസും ആവേ മരിയയും.
2010 ജൂലൈ 7 നാണ് കാലിഫോർണിയക്കാരി ജാക്വി രണ്ട് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ആ കുരുന്നു മുഖങ്ങൾ ആദ്യമായി കണ്ടപ്പോൾത്തന്നെ ആ അമ്മയ്ക്ക് എന്തൊക്കെയോ പ്രത്യേകതകൾ തോന്നി. ആ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ജാക്വി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോട ഇവരെ മോഡലാക്കാൻ അന്താരാഷ്ട്ര കമ്പനികള്‍ വരെ തേടി എത്തി. അങ്ങനെ ആറാം മാസത്തിൽ ആ കുരുന്നുകൾ തങ്ങളുടെ മോഡലിങ്ങ് ആരംഭിച്ചു.
മോഡലിങ്ങും അവരെ വളർത്തലും എല്ലാം കൂടെ ശരിയാവില്ലെന്നു മനസിലായ അമ്മ ജാക്വി വന്നുകൊണ്ടിരുന്ന മോഡലിങ് അവസരങ്ങളൊക്കെ പതിയെ ഒഴിവാക്കി. എന്നാൽ ഇവരുട ഏഴാം ജന്മദിനത്തിൽ ജാക്വി അവരുടെ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ ക്ലമന്റ് സിസ്റ്റേഴ്‌സ് എന്ന പേരില്‍ അക്കൗണ്ട് തുടങ്ങി പോസ്റ്റ് ചെയ്തു.
തുടർന്ന് വീണ്ടും ധാരാളം മോഡലിങ്ങ് ഏജൻസികളും അവരെ സമീപിക്കാൻ തുടങ്ങി. മോഡലിങ്ങ് കുട്ടികൾക്കും താല്‍പര്യമായി. ഇന്ന് വെറും ഒന്‍പത് വയസ്സുമാത്രം പ്രായമുള്ള സൂപ്പർ മോഡലുകളായി മാറിയിരിക്കുകയാണ് ലെ റോസും ആവേ മരിയയും. ഇന്ന് 9 ലക്ഷത്തിലധികം ആളുകളാണ് ഇവരെ ഫോളോ ചെയ്യുന്നത്.
ഈ ചെറിയ പ്രായത്തില്‍ തന്നെ ലക്ഷങ്ങളാണ് മോഡലിംഗിലൂടെ ഈ മിടുക്കികള്‍ സമ്പാദിക്കുന്നത്. നിരവധി അന്താരാഷ്ട്ര കമ്പനികള്‍ ഇവരെ മോഡലുകളാക്കി പരസ്യ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്.