സോഷ്യൽ മീഡിയയിൽ താരമായി ഒരു തത്ത. ലെച്ചു എന്ന് പേരിട്ടിരിക്കുന്ന തത്തക്കൊപ്പമുള്ള അജയ് എന്ന യുവാവിന്റെ വിഡിയോ ടിക് ടോകിൽ ശ്രദ്ധ നേടിയിരുന്നു. ചോദ്യങ്ങൾക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നൽകിയും വിസിലടിച്ചും കുറുമ്പിത്തത്ത സോഷ്യല്‍ ലോകത്ത് പാറിനടക്കുകയാണ്.
അജയ്ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന തത്തയുടെ വിഡിയോ നേരത്തെ വൈറലായിരുന്നു. വിസിലടിക്കുന്ന വിഡിയോ ആണ് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത്. അജയുടെ കുടുംബവും ഇടക്കിടെ ടിക് ടോക് വിഡിയോകളിൽ എത്താറുണ്ട്.
നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ലെച്ചുവിനുള്ളത്.
വിഡിയോ കാണാം: