nalini-jameela-interview

ജീവിതത്തില്‍ ഏറ്റവും ഇഷ്ടം തോന്നിയ പുരുഷനെക്കുറിച്ച് തുറന്നുപറഞ്ഞ് നളിനി ജമീല. 'എന്റെ ആണുങ്ങള്‍' എന്ന പുസ്തകത്തെക്കുറിച്ചും ലൈംഗികത്തൊഴിലാളിയെക്കുറിച്ച് മലയാളികളുടെ മാറാത്ത കാഴ്ചപ്പാടുകളെക്കുറിച്ചും മനോരമ ന്യൂസ് ഡോട്ട് കോമുമായി സംസാരിക്കുകയായിരുന്നു നളിനി.

 

അതിശയിപ്പിച്ച ആണുങ്ങൾ

 

മാനിക്ക. ഇരുപത്തിയാറാമത്തെ വയസ്സിൽ പരിചയപ്പെടുകയും ഇപ്പോഴും മനസ്സിൽ നിന്ന് പോകാതിരിക്കുകയും ചെയ്യുന്ന മാനിക്കയോടാണ് ഏറ്റവുമിഷ്ടം. അതുകഴിഞ്ഞിട്ടേ ബാക്കിയുള്ളവരുള്ളൂ. കാരണം ഇടപെടലുകൾ ലൈംഗികതക്ക് വേണ്ടി മാത്രമല്ലെന്നും സ്നേഹത്തിന് വേണ്ടിയാണെന്നും തിരിച്ചറിഞ്ഞ ആളാണ് മാനിക്ക. 

 

എനിക്ക് വിശപ്പുണ്ടെന്നും വേറെ ചില ആവശ്യങ്ങളുണ്ടെന്നും അത് അംഗീകരിക്കാനുള്ള മനസ്സും മാനിക്ക കാണിച്ചു. പാതിരാത്രിയിലെ ഒരുമിച്ചുള്ള യാത്രകളിൽ എനിക്ക് തല്ല് കൊള്ളുന്നുണ്ടെങ്കിൽ അത് ഞാനും കൊള്ളാൻ ബാധ്യസ്ഥനാണെന്ന് പറഞ്ഞിട്ടുണ്ട്. സ്നേഹം കാണിച്ചിട്ടുള്ള ഒരുപാട് പേരുണ്ട്. പക്ഷേ അടി കിട്ടുമെന്ന് അറിയുമ്പോൾ എല്ലാവരും ഓടും. തിരിഞ്ഞുനോക്കിയാൽ കാണില്ല. 

 

ഈ പുസ്തകത്തിലെഴുതിയിട്ടുള്ള ജോസും അതുപോലുള്ള ഒരാളായിരുന്നു. തല്ലുകൊള്ളാൻ 100 ശതമാനം സാധ്യതയുള്ളപ്പോഴും അയാൾ എന്നെ സംരക്ഷിച്ചിട്ടുണ്ട്. പേരുകൾ പറഞ്ഞുപോയാൽ ഒരുപാടുണ്ട്. 

 

ഓർത്തിരിക്കുന്ന അനുഭവങ്ങൾ

 

ചീവീട് അബു എന്നൊരാളുണ്ട്. ചീവിടിന്റത്ര വലുപ്പമേ ഉള്ളൂ അയാൾക്ക്. പൊക്കം കുറഞ്ഞ് വളഞ്ഞ് നിൽക്കുന്ന  ഒരു മനുഷ്യൻ. ഒരിക്കൽ നഗഗത്തില്‍ വെച്ച്, നീയാരെടാ എന്നൊരാൾ ഞങ്ങളോട് അലറി. അയാൾ സ്വന്തം മുഖത്തേക്ക് ടോർച്ചടിച്ചിട്ടുണ്ടായിരുന്നു. വേണമെങ്കിൽ അബുവിന് പൂച്ചയെപ്പോലെ പതുങ്ങി രക്ഷപെടാമായിരുന്നു. പക്ഷേ അത് ചെയ്തില്ല. നീ എന്റെ മുഖത്തേക്ക് ടോർച്ചടിക്കെടാ എന്ന് അബു തിരിച്ചു പറയുകയാണ് ചെയ്തത്.  എന്തുവന്നാലും ഒപ്പമുണ്ടാകും എന്ന ഉറപ്പാണ് അബു നൽകിയത്. ആ ഉറപ്പിന് വലിയ ശക്തിയുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രണയത്തിന് സൗന്ദര്യം ഒരു ഘടകമല്ല എന്ന് ഞാൻ ആവർത്തിച്ച് പറയുന്നത്. വിഡിയോ അഭിമുഖം കാണുക.