പ്രണയത്തിന്റെ കരുത്ത് തെളിയിക്കുന്ന സ്നേഹത്തിന്റെ ഇൗ ടിക്ടോക് വിഡിയോയ്ക്ക് ആരാധകരേറെയാണ്. ആത്മവിശ്വസത്തിന്റെയും അതിജീവനത്തിന്റെയും ഉദാഹരണമായി മലയാളി ചൂണ്ടിക്കാട്ടുന്ന ഇൗ യുവാവാണ് പുതിയ ടിക്ടോക് വിഡിയോയുമായി എത്തിയിരിക്കുന്നത്. ഷിഹാബ് അബൂബക്കറിന്റെയും ഭാര്യ ഷഹാനയുടെയും പുതിയ ടിക്ടോക് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ജൻമനാ കൈയ്യും കാലും ഇല്ലാത്ത ഷിഹാബ് മനക്കരുത്ത് കൊണ്ടാണ് ജീവിതത്തോട് പോരടിച്ചത്. നല്ല കലാകാരനായി, ചിത്രകാരനായി മോട്ടിവേഷൻ സ്പീക്കറായി ജീവിതത്തിൽ മറ്റൊരു തലം കണ്ടെത്തുകയാണ് ഇൗ യുവാവ്. ഒപ്പം പ്രണയത്തിന്റെ കരുത്തായി ഭാര്യ ഷഹാനയും ഒപ്പമുണ്ട്. വിഡിയോ കാണാം.