അനുഭവസമ്പത്ത് ഏറെയുള്ള വിദ്വാനെപ്പോലെ പാട്ടു പാടി ആസ്വദിച്ച് തബല വായിക്കുന്ന കുട്ടിയുടെ വിഡിയോ നവമാധ്യമങ്ങളിൽ വൈറലാകുന്നു. പാട്ടിനും തബല വായനക്കുമൊപ്പം കുട്ടിത്താരത്തിൻറെ മുഖഭാവങ്ങളും കയ്യടി നേടുകയാണ് നവമാധ്യമങ്ങളില്‍.
ഗായിക സോമ മൊഹാപാത്രയാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്. നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ വിഡിയോ ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്.