പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ ദാരുണ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്ന് ആരും മുക്തരായിട്ടില്ല. എന്നും ചിരിച്ച് മാത്രം കണ്ട സൗമ്യയായ ആ സഹപ്രവർത്തകയുടെ വേർപാട് വള്ളിക്കുന്ന് സ്റ്റേഷനിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കും ഇന്നും അംഗീകരിക്കായായിട്ടില്ല. അതിനിടെയാണ് കത്തിച്ചാമ്പലായ ആ ശരീരം പരിശോധിക്കേണ്ടി വന്ന സഹപ്രവർത്തകൻ എസ്ഐ ഷൈജു ഇബ്രാഹിമിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നത്.
ഒരു പൊലീസുകാരന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട് എന്നാണ് ആ അവസ്ഥയെ ഷൈജു വ്യക്തമാക്കുന്നത്. എങ്കിലും പ്രിയ സുഹൃത്തിന്റെ കത്തിക്കരിഞ്ഞ ശരീരം പരിശോധിക്കുന്നതിനിടെ മനസാന്നിധ്യം നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കുകയായിരുന്നു താനെന്നും പറയുന്നു.‘അതെ ഞാൻ പൊലീസാണ്,ഹൃദയം കല്ലാക്കാൻ വിധിക്കപ്പെട്ടവൻ’. ഇൻക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റ്മോർട്ടം സമയത്തും മരവിച്ച മനസ്സിൽ ആവർത്തിച്ച് മന്ത്രിച്ചതും ഇക്കാര്യം തന്നെ. കണ്ണ് നനയാതെ, കൈ വിറയ്ക്കാതെ, ശബ്ദം ഇടറാതെ താന്നെ താങ്ങി നിർത്തിയത് കാക്കി യൂണിഫോം മാത്രമാണെന്നും അത് തരുന്ന കരുത്താണെന്നും ഷൈജു കുറിച്ചിടുന്നു. ആ മനസ്സിന്റെ നോവ് വ്യക്തമാക്കുന്ന വരികളാണ് ഷൈജുവിന്റെത്.
മൂന്ന് കുരുന്നുകൾക്ക് നഷ്ടമായ മാതൃത്വത്തിന് പകരമാകില്ല ഒന്നും എങ്കിലും ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നമുക്ക് കരുതലിന്റെ കാവലാളാവാം എന്ന് പറഞ്ഞ് കൊണ്ടാണ് എസ്ഐ കുറിപ്പ് അവസാനിപ്പിക്കുന്നത്്.
കുറിപ്പിന്റെ പൂർണരൂപം;