മനുഷ്യരെപ്പോലെ തന്നെ വികാരങ്ങൾ പ്രകടിപ്പിക്കുന്നവരാണ് പല മൃഗങ്ങളും. എന്നാൽ ഡോക്ടറുടെ അടുത്ത് ഏതെങ്കിലും നായ സ്വന്തം കാലിലെ പരുക്ക് തനിയെ കൊണ്ടുചെന്ന് കാണിച്ച സംഭവം കേട്ടിട്ടുണ്ടോ? അങ്ങനെയും സംഭവിച്ചു.
ഇസ്താംബൂളിലാണ് സംഭവം. ഫാർമസിസ്റ്റിൻറെ അടുത്തെത്തിയ തെരുവുനായ മുഖത്ത് ഒരു പ്രത്യേക ഭാവം കാണിച്ചു. ബാനു സെഞ്ചിസ് എന്ന ഫാർമസിസ്റ്റിന് എന്താണ് സംഭവമെന്ന് പിടികിട്ടിയില്ല. അടുത്തെത്തിയപ്പോളാണ് കാലിൽ നിന്ന് ചോരയൊലിക്കുന്നത് കണ്ടത്. ഫാർമസിസ്റ്റിൻറെ കയ്യിലേക്ക് നായ കാൽ വെച്ചുകൊടുത്തു. കാൽ വൃത്തിയാക്കി ബാനു മരുന്നു വെച്ചുകൊടുക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞപ്പോള്‍ നായ തൻറെ മുന്നിൽ നന്ദി പറയാനെന്ന വണ്ണം കുനിഞ്ഞുകിടന്നെന്നും ബാനു പറയുന്നു.