woman-cop-suspended-doing-tik-tok-video-3at-station

പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ടിക്ടോക്ക് വിഡിയോ എടുത്ത പൊലീസുകാരിക്ക് സസ്പെൻഷൻ. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പൊലീസുകാരിയെ സസ്പെന്‍ഡ് ചെയ്തത്. ഗുജറാത്തിലാണ് സംഭവം. സിനിമാഗാനത്തിനൊത്ത് നൃത്തം ചെയ്യുകയായിരുന്നു പൊലീസുകാരി.

 

ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിച്ചിട്ടില്ല, പൊലീസ് സ്റ്റേഷനുള്ളില്‍ വിഡിയോ ചിത്രീകരിച്ചു എന്നതാണ് രണ്ടാമത്തെ കുറ്റം. അച്ചടക്ക ലംഘനമാണ് പൊലീസുകാരിയുടെ ഭാഗത്തുനിന്നുണ്ടാതെന്നും അതിന്റെ പേരിലാണ് സസ്പെന്‍ഷന്‍ നടപടിയെന്നും ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറയുന്നു. ഈ മാസം 20-ാം തീയതിയാണ് വിഡിയോ ചിത്രീകരിച്ചത്. 2016-ല്‍ പൊലീസില്‍ നിയമനം ലഭിച്ച അര്‍പിത രണ്ടുവര്‍ഷം മുമ്പാണ് മെഹ്സാന ജില്ലയിലേക്ക് സ്ഥലം മാറിവന്നത്.