troll-police

പൊലീസിനെ കാണുമ്പോൾ മുട്ട് ഇടിക്കേണ്ട ആവശ്യമില്ല, ‍അത്യാവശ്യം തമാശയൊക്കെ പറയുന്നവരാണ് തങ്ങളെന്ന് തെളിയിച്ചവരാണ് കേരളപൊലീസ്. തമാശയിലൂടെയാണെങ്കിലും കാര്യങ്ങൾ കൃത്യമായി പറയുന്നത് കൊണ്ടാണ് കേരളപൊലീസിന്റെ ഫെയ്സ്ബുക്ക് പേജിന് വൻ ആരാധകരുള്ളത്. സംസ്ഥാനത്തിലെ സോഷ്യൽമീഡിയ സെലിബ്രിറ്റികളിൽ ഒന്നാണ് കേരളപൊലീസിന്റെ പേജും. ഒരു മില്ല്യൺ ലൈക്കുകളുമായി കേരളപൊലീസ് ഫെയ്സ്ബുക്കിൽ കുത്തിക്കുമ്പോൾ ദാ ടിക്ക് ടോക്കിലും കേരളപൊലീസിനെ എടുത്തു. കേരളപൊലീസിനെ ടിക്ക് ടോക്കിലെടുത്തത് എങ്ങനെയാണെന്ന് സോഷ്യൽ മീഡിയ സെല്ലിലെ ഉദ്യോഗസ്ഥൻ അരുൺ ബിടി പറയുന്നു.

 

ടിക്ക് ടോക്ക് വന്ന് വിളിച്ചു, ഞങ്ങൾ വിഡിയോ ഇട്ടു

police-troll2

 

ഞങ്ങളായിട്ട് അങ്ങോട്ട് പോയി ടിക്ക് ടോക്ക് ചെയ്തതല്ല. ഞങ്ങളോട് ടിക്ക് ടോക്ക് മേധാവികൾ ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഫെയ്സ്ബുക്കിലെ ലൈക്കും റീച്ചും കണ്ടറിഞ്ഞതോടെ ടിക്ക് ടോക്ക് മേധാവികൾ ടിജിപിയെ വന്ന് കണ്ടിരുന്നു. കേരളപൊലീസിനോട് ടിക്ക് ടോക്ക് ചെയ്യാമോയെന്ന് ചോദിക്കുകയായിരുന്നു. ഷെയർചാറ്റും ഇതേ ആവശ്യവുമായി എത്തിയിട്ടുണ്ട്.

 

ഒരുപാട് സന്തോഷം തോന്നി ഇത്തരമൊരു അവസരം കിട്ടിയതിൽ. ലൈക്കും ഷെയറും കൂടുക എന്നുള്ളതല്ല ഞങ്ങളുടെ ലക്ഷ്യം. പൊലീസ് നൽകുന്ന സന്ദേശങ്ങൾ കൂടുതൽ പേരിൽ ഈ മാർഗങ്ങളിലൂടെ എത്തുക എന്നുള്ളതാണ്. ടിക്ക് ടോക്കിൽ ചുമ്മാതെ ഡാൻസും പാട്ടുമൊന്നുമായിരിക്കില്ല ചെയ്യുന്നത്. ജനങ്ങളിലേക്ക് എത്തേണ്ട ആശയങ്ങൾ വിഡിയോയിലൂടെ രസകരമായി പറയുകയെന്നുള്ളതാണ് ലക്ഷ്യം. ആദ്യം ചെയ്ത വിഡിയോയ്ക്ക് തന്നെ 6500ൽ അധികം ലൈക്കുണ്ട്. 

 

police-trollers

 

ട്രോളെന്നാൽ ചളിയല്ല

 

സാധാരണ ട്രോൾ പേജുകളിൽ കാണാറുള്ളത് പോലെ നിലവാരമില്ലാത്തതും ദ്വയാർഥമുള്ളതുമായി ട്രോളുകൾ കേരളപൊലീസിന് ചെയ്യാൻ സാധിക്കില്ല. പൊലീസ് വകുപ്പിന്റെ അന്തസ്സിന്റെ കോട്ടം തട്ടാൻ പാടില്ല. എന്തെങ്കിലും ചെറിയ പിഴവ് വന്നാൽ തന്നെ വിമർശനമുണ്ടാകും. നിലവാരമുള്ള ട്രോളുണ്ടാക്കുന്നത് ചെറിയ കാര്യമല്ല. ട്രോൾ പേജുകൾ അധികം കാണാറില്ല. എന്നാൽ ട്രെൻഡുകൾ ശ്രദ്ധിക്കാറുണ്ട്. ഷമ്മിയുടെ ട്രോളെല്ലാം അങ്ങനെയാണ് ചെയ്തത്.

 

ആസ്വദിച്ച് ചെയ്യുന്ന ജോലി. 

 

ഒന്നരവർഷം മുൻപാണ് സോഷ്യൽമീഡിയ പേജ് തുടങ്ങത്. ഞങ്ങൾ നാലുപേരാണ് ടീമിലുള്ളത്. എസ്.സി.പി.ഒ കമൽനാഥ് കെ.ആർ, ബിമൽ വി.എസ്, സിപിഒ സന്തോഷ് പി.സ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ഞങ്ങൾ ഒരുപാട് ആസ്വദിച്ചാണ് ഈ ജോലി ചെയ്യുന്നത്. ആളുകൾക്ക് മറുപടികൊടുക്കുന്നതെല്ലാം സുഹൃത്തുക്കളോട് സംസാരിക്കുന്നത് പോലെയാണ്. അതുകൊണ്ടാകാം ജനങ്ങൾക്ക് കേരളപൊലീസിന്റെ പേജിനോട് ഇത്രയേറെ ഇഷ്ടം.