ബിബിസി ന്യൂസിന്റെ അഭിമുഖത്തിന്റെ ഇടയ്ക്ക് കയറി ചിലന്തി. ഗ്ലാസ്കോ സിറ്റി കൗൺസിലർ ഗ്രഹാം ക്യാംബെല്ലിന്റെ ലൈവ് അഭിമുഖത്തിനടയ്ക്കാണ് ലൈവിൽ ചിലന്തി കടന്നുകൂടിയത്.
അടിമക്കച്ചവടത്തെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചയായിരുന്നു നടക്കുന്നത്. ക്യാമറയുടെ ലെൻസിന് മുന്നിലായിരുന്നു ചിലന്തിയുടെ അഭ്യാസം. ചിലന്തിയെ മാറ്റാൻ നിന്നാൽ പരിപാടി തടസപ്പെടുമെന്നുള്ളതിനാൽ അവതാരകൻ മനസാന്നിധ്യം കൈവിടാതെ അവതരണം തുടർന്നു. തടസങ്ങളില്ലാതെ പരിപാടി തുടർന്നു.
ഒടുവിൽ ചിലന്തി കാരണം പ്രേക്ഷകർക്കുണ്ടായ അലോസരത്തിന് അവതാരകൻ മാപ്പ് പറയുകയും ചെയ്തു.