egg-27

ഭർത്താവ് ഭക്ഷണത്തിനൊപ്പം മുട്ട നൽകുന്നില്ലെന്ന് ആരോപിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടിയെന്ന് പൊലീസ്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് വിചിത്രമായ സംഭവം. ദേശീയ മാധ്യമങ്ങളാമ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. നാലു മാസം മുൻപ് ഇവർ ഇതേ കാരണം പറഞ്ഞ് കാമുകനൊപ്പം പോയിരുന്നു. ഇതിന് ശേഷം ഇവർ മടങ്ങിയെത്തി. എന്നാൽ ശനിയാഴ്ച വീണ്ടും ഭർത്താവുമായി വഴക്കിട്ട ശേഷം ഇവരെ കാണാതാകുകയായിരുന്നു. കാമുകനെയും കാണാതായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചുത്.

 

അന്വേഷണത്തിനൊടുവിൽ ഇരുവരെയും കണ്ടെത്തിയപ്പോഴാണ് ഭാര്യയുടെ വിചിത്ര മറുപടി. ഭക്ഷണത്തോടൊപ്പം മുട്ട നൽകാൻ ഭർത്താവിന് സാധിക്കാത്തതുകൊണ്ടാണ് താൻ കാമുകനൊപ്പം പോയതെന്ന് ഇവർ പറയുന്നു. ദിവസക്കൂലിക്കാരനായ തനിക്ക് മുട്ട വാങ്ങാനുള്ള സാമ്പത്തികശേഷിയില്ലെന്നും കാമുകൻ ഇത് മുതലെടുക്കുകയായിരുന്നുവെന്നും ഭർത്താവ് ആരോപിച്ചു.