damu

 

ട്രോളന്‍മാർ ഒരുപോലെ നെഞ്ചിലേറ്റിയ നിരവധി കഥാപാത്രങ്ങൾക്ക് ജിവൻ നൽകിയ സംവിധായകനാണ് ഷാഫി. മണവാളനും സ്രാങ്കും ദശമൂലം ദാമുവുമെല്ലാം ഷാഫിയുടെ സിനിമകളിൽ മാത്രമല്ല ട്രോളുകളിലും കരുത്തരായി നിറഞ്ഞ് നിന്നു. നായകനോളവും നായകനേക്കാളുമൊക്കെ ആരാധകരും ഇവർക്കുണ്ട്. 

 

ഈ കഥാപാത്രങ്ങൾക്കായി സിനിമ ഒരുങ്ങുന്നതും കാത്തിരിക്കുകയാണ് ആരാധകർ. ദശമൂലം ദാമുവിൻറെ കഥ സിനിമയായി എത്തുമോ എന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ എല്ലാ കാത്തിരിപ്പുകൾക്കും വിരാമമായെന്ന് സംവിധായകൻ ഷാഫി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ബെന്നി പി നായരമ്പലവുമായി ചേർന്ന് അത്തരമൊരു ചിത്രത്തിനായുള്ള ചർച്ചയിലാണ് താനെന്ന് അദ്ദേഹം മനസ്സ് തുറക്കുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഷാഫിയുടെ വെളിപ്പെടുത്തൽ.

 

കോമഡിക്ക് പ്രാധാന്യം നൽകി നിർമ്മിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങളൊക്കെ ഹിറ്റായിരുന്നു. മോഹൻ ലാലുമായും ചേർന്ന് അടുത്തു തന്നെ മറ്റൊരു ചിത്രം  ഉണ്ടാകുമെന്നും ഷാഫി സൂചിപ്പിക്കുന്നു.

 

താൻ ട്രോളുകൾ വളരെ ആസ്വദിക്കുന്ന ആളാണെന്നും ട്രോളന്മാരുടെ പിന്തുണക്ക് വളരെയധികം നന്ദിയുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതോടെ മണവാളനും സ്രാങ്കുമൊക്കെ സിനിമയാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സിനിമ മറന്നാലും മറക്കാനാവാത്ത അനുഭവമാവുന്ന ഇത്തരം കഥാപാത്രങ്ങളുടെ കഥ വെള്ളിത്തരയിലെത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ട്രോളൻമാരടക്കം കാത്തിരിക്കുന്നത്.