500 കോടിക്ക് മുകളിൽ മുടക്കി മകളുടെ കല്യാണം നടത്താൻ തയാറെടുക്കുകയാണ് കർണാടകയിലെ ബിജെപി നേതാവും ആരോഗ്യമന്ത്രിയുമായ ബി. ശ്രീരാമലു. മാർച്ച് അഞ്ചിനാണ് ശ്രീരാമലുവിന്റെ മകൾ രക്ഷിതയുടെ വിവാഹം. സംസ്ഥാനത്തെ തന്നെ ഏറ്റവും ചെലവേറിയ ആർഭാടവിവാഹമായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ളവരെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. ബിസിനസുകാരനായ രവി കുമാറാണ് വരൻ.
ഒൻപത് ദിവസം നീണ്ടു നിൽക്കും ആഘോഷമാണ് വിവാഹത്തിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ഹംബിയിലെ വിറ്റാല ക്ഷേത്രത്തിന് സമാനമായി ഒരുക്കിയ സെറ്റിലാവും കല്യാണം നടക്കുന്നത്. പാർക്കിങ്ങിനായി 15 ഏക്കറും പരിപാടികള്‍ക്കായി 27 ഏക്കറുമുൾപ്പെടെ 40 ഏക്കർ സ്ഥലത്താണ് വിവാഹം വേദി ഒരുക്കുന്നത്. 300 കലാകാരന്മാര്‍ മൂന്ന് മാസമെടുത്താണ് സെറ്റ് നിർമിച്ചിരിക്കുന്നത്. വിവാഹ ക്ഷണക്കത്തിന് ഒപ്പം സമ്മാനമായി നൽകിയത് ഏലം, കുങ്കുമപ്പൂവ്, മഞ്ഞൾ പൊടി തുടങ്ങിയവയവയാണ്.