ലോക്ഡൗൺ കാലം പുതിയ വിഡിയോ പരീക്ഷണങ്ങൾ നടത്താനുള്ള നല്ല അവസരമായാണ് പലരും കണക്കാക്കിയത്. സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്ന വ്യത്യസ്ത തീമുകളിലെ വിഡിയോകൾ ഇത് ശരിവയ്ക്കുന്നുമുണ്ട്. കൂട്ടി ഷെഫുമ്മുരാണ് ഇക്കൂട്ടത്തിൽ വിലസിയത്. ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന ഒരു കുട്ടി പാചകക്കരനാണ് കൂടുതൽ ജനപ്രീതി നേടിയെടുത്തത്. നടക്കാനോ നന്നായി സംസാരിക്കാനോ ഒന്നും ആരംഭിച്ചില്ലെങ്കിലും അടുക്കളയിൽ അമ്മക്കൊപ്പം പാചക പരീക്ഷണത്തിലാണ് ഈ മിടുക്കൻ.
ഭക്ഷണമുണ്ടാക്കുകയും അതിനുപയോഗിക്കുന്ന രുചിയുള്ള ചേരുവകളിൽ പകുതി അകത്താക്കുകയും ചെയ്യുന്ന കുട്ടിത്താരത്തിൻറെ വിഡിയോ
ഇന്‍സ്റ്റഗ്രാമിലെ 'കോബി ഈറ്റ്‌സ്' എന്ന പേജിലൂടെയാണ് പുറത്തുവരുന്നത്. അമ്മയ്‌ക്കൊപ്പമാണ് ഈ പരീക്ഷണങ്ങളെല്ലാം. പിസ, കേക്ക്, സാലഡ്, സാൻഡ് വിച്ച് പോലുള്ള വിഭവങ്ങളിലാണ് പരീക്ഷണങ്ങളും. ഇഷ്ടമുള്ളതൊക്കെ സ്വയം ഉണ്ടാക്കിക്കഴിക്കുന്ന മിടുക്കൻ ഇതകിനകം ആളുകളെ കയ്യിലെടുത്തുകഴിഞ്ഞു.
വാചകമൊന്നുമില്ലാതെ മനസ്സറിഞ്ഞ് പാചകം ചെയ്യുന്ന കുഞ്ഞിൻറെ വിഡിയോ ഇതിനോടകം ലോകമെമ്പാടും വൈറലായിക്കഴിഞ്ഞു.