fan2

അറുപതാം പിറന്നാളിന് മോഹന്‍ലാലിന് വേറിട്ട ആശംസകളൊരുക്കി ഒരു കട്ട ഫാന്‍. മോഹന്‍ലാലിനായി ഒരു ഗാനോപഹാരമായിരുന്നു പറവൂര്‍ സ്വദേശി അമൃത വര്‍ഷയുടെ പിറന്നാള്‍ സമ്മാനം. എളമക്കരയിലെ മോഹന്‍ലാലിന്‍റെ വീട്ടിലേക്ക് ഒരു റോസാപ്പൂവുമായാണ്  അമൃത എത്തിയത്.

 

മോഹന്‍ലാല്‍ എന്നാല്‍ ഉയിരാണ് അമൃത വര്‍ഷയ്ക്ക്. അതുകൊണ്ടാണ്അറുപതാം ജന്‍മദിനത്തില്‍ ഇത്തരമൊരു സമ്മാനം അമൃത ലാലേട്ടന് നല്‍കിയത്.

 

വീഡിയോ കണ്ട നടന്‍ സലീം കുമാര്‍ ഇത് മോഹന്‍ലാലിന് അയച്ചു കൊടുത്തു. അമൃതയെ ഞെട്ടിച്ച് ഒട്ടും വൈകാതെ മോഹന്‍ലാലിന്‍റെ മറുപടിയും വന്നു. 

പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിന് നല്‍കാന്‍ ഒരു കുടന്ന റോസാപ്പൂക്കളുമായി അമൃത വന്നു. പൂ വാങ്ങാന്‍ ലാല്‍ ഉണ്ടായിരുന്നില്ലെങ്കിലും ഒരു ക്ഷേത്ര നടയിലെന്ന പോലെ മോഹന്‍ലാലിന്‍റെ വീട്ടുപടിയില്‍ അമൃത ആ പൂവ് വച്ചു.