പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കാനായിരുന്നു ആഗ്രഹം. എന്നാൽ പഠിച്ചത് നിയമം. പഠിച്ച നിയമം തന്റെ സിനിമകളെ ഒട്ടേറെ സഹായിച്ചിട്ടുണ്ടെന്ന് സച്ചി പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കിയാൽ പൂനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിൽ പഠിക്കാതിരുന്നത് നന്നായി.
വ്യക്തമായ രാഷ്ട്രീയം തനിക്കുണ്ടെന്നും എന്നാൽ സിനിമകളിൽ പറയുന്നത് തന്റെ രാഷ്ട്രീയമെല്ലെന്നും സച്ചി പറഞ്ഞിട്ടുണ്ട്. ദിലീപിനെ തിരിച്ചുവരവിന് സഹായിച്ച രാമലീല എന്ന ചിത്രം ശരിക്കും ഡൽഹി രാഷ്ട്രീയം പറയുന്ന ചിത്രമായിരുന്നു. അതിനുവേണ്ടി 30 ദിവസത്തോളം ഡൽഹിയിൽ ചിലവഴിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് കേരള രാഷ്ട്രീയത്തിലേക്ക് പറിച്ചു നടപ്പെടുകയായിരുന്നു.
'ദുശീലമെന്തെങ്കിലുമുണ്ടോ? ഉണ്ടായിരുന്നു ഇപ്പോഴില്ല, കമ്മ്യൂണിസം.'എന്ന ചിത്രത്തിലെ ഡയലോഗ് വലിയ വിവാദമായിരുന്നുവെന്നും സച്ചി നേരെചൊവ്വേയിൽ പറഞ്ഞിട്ടുണ്ട്. എന്റെ മനസിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. പക്ഷെ സിനിമകളിൽ അത് കാണാറില്ല. സിനിമയിലെ സംഭാഷണങ്ങളെല്ലാം കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ്. വണ്ടിയിടിച്ചു മരിക്കുന്നതു പൊലെയേ ഉള്ളൂ. രക്തസാക്ഷിത്വവും എന്ന രാമലീലയിലെ ഡയലോഗും ശ്രദ്ധിക്കപ്പെട്ടു. ഇന്നത്തെക്കാലത്ത് രാഷ്ട്രീയ നിരീക്ഷണത്തിൽ നിന്നും ബോധ്യപ്പെട്ടതാണിതെന്നും സച്ചി പറഞ്ഞു.
ഇന്നത്തെക്കാലത്ത് രക്തസാക്ഷിത്വത്തിന്റെ മഹനീയത നഷ്ടപ്പെട്ടു. ഇന്നത്തെ മരണങ്ങൾ ഒരുആശയത്തിനു വേണ്ടിയാണന്നു തോന്നിയിട്ടില്ല. ഡിഗ്രിക്കുപഠിക്കുമ്പോൾ എസ്എഫ്ഐക്കാരനായിരുന്നു. രണ്ടാം വർഷം ഡിഗ്രി ആയപ്പോൾ രാഷ്ട്രീയ പ്രവർത്തനം നിർത്തി. ലോകോളജിൽ വച്ച് ഒരു രാഷട്രീയത്തിനും പോയിട്ടില്ല.
എല്ലാമനുഷ്യരുടെ ഉള്ളിലും ഇൗഗോയുണ്ട്. എത്ര സോഫ്റ്റായി സംസാരിച്ചാലും അത് ചിലപ്പോൾ പുറത്തുചാടും. അതാണ്, ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിൽ പ്രമേയമായത്. അയ്യപ്പനും കോശിയിലും ജനങ്ങൾക്കിഷ്ടമാവില്ല എന്നറിഞ്ഞിട്ടുകൂടി ആ കഥാപാത്രം. ചെയ്യാൻ പൃഥ്വിരാജ് കാണിച്ച ചങ്കൂറ്റത്തെക്കുറിച്ചും സച്ചി പറഞ്ഞു. പൃഥ്വി ബ്രില്യന്റായ നടനാണ്. താൻ പറയുന്നത് അതേ അർഥത്തിൽ ഉൾക്കൊള്ളാൻ പൃഥിക്ക് കഴിയും. സച്ചിനേരേ ചൊവ്വേയിൽ പറഞ്ഞിരുന്നു.
താൻ സിനിമയിൽ വരുന്നത് സംവിധാനം ചെയ്യാൻ വേണ്ടിയാണ്. തിരക്കഥയെഴുതാനല്ലായിരുന്നു. അന്ന് റോബിൻഹുഡ് സംവിധാനം ചെയ്യാനിരുന്നു. പിന്നീട് വേണ്ടെന്നു വച്ചു. എനിക്ക് ഇഷ്ടപ്പെട്ട സിനിമ മറ്റൊരാളുടെ ചെലവിൽ ചെയ്താൽ മറ്റൊരാളുടെ ചെലവിൽ ആത്മരതി ചെയ്യുന്നതുപൊലെയാണ്.
ഒന്നുകിൽ ഇൗ പണം എനിക്ക് തിരിച്ചുവേണം എന്ന് നിർബന്ധമില്ലാത്ത നിർമാതാവ് വേണം,. അല്ലെങ്കിൽ എന്റെ കയ്യിൽ അതിനുള്ള പണം വേണം. അങ്ങനെയുള്ള സിനിമ എന്റെ രാഷ്ട്രീയം പറയുന്ന സിനിമയായിരിക്കും. വെറും ആൾക്കൂട്ടമായി മാറുന്ന ജനതയെക്കുറിച്ചുള്ള സിനിമ. അതിനുള്ള നോട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇൗ വർഷം ഒരു നിർമാണക്കമ്പനി തുടങ്ങണം. അതിലൂടെയായിരിക്കും എന്റെ രാഷ്ട്രീയ ചിത്രവും പുറത്തുവരിക. സച്ചി നേരെ ചൊവ്വേയിൽ പറഞ്ഞു.
നിർമാതാവിന് നഷ്ടമുണ്ടാക്കുന്നതൊന്നും താൻ ചെയ്യില്ലെന്നും തന്റെ മനസിലെ രാഷ്ട്രീയം പറയുന്ന ചിത്രം ചിലപ്പോൾ കൊമേഴ്സ്യൽ വിജയമായില്ലെങ്കിലോ, അതുകൊണ്ട് താൻ തന്നെയായിരിക്കും ചിത്രം നിർമിക്കുക എന്നും അധികം വൈകാതെ അത് ഉണ്ടാകുമെന്നും പറഞ്ഞ സച്ചിയുടെ വിയോഗത്തിൽ നെഞ്ചുപൊട്ടുകയാണ് സിനിമാ പ്രേക്ഷകർ.