lion-gujarat

TAGS

ഉറങ്ങിക്കിടക്കുമ്പോൾ നെഞ്ചത്ത് സിംഹം കയറി ഇരുന്നാൽ എന്തുചെയ്യും?. ചിത്രകഥയിലെ സന്ദർഭമല്ല. ഗുജറാത്തിലെ ഒരു യുവാവിന് സംഭവിച്ചതാണ്. അംറേലി ജില്ലയിലെ അഭരാമ്പര ഗ്രാമത്തിലെ വിപുൽ ഖേലെയാ എന്ന യുവാവാണ് സിംഹത്തിന്റെ ആക്രമണത്തിൽ നിന്നും അദ്ഭുതമായി രക്ഷപ്പെട്ടത്.

കുടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്നു യുവാവ്. കുറച്ച് കഴിഞ്ഞപ്പോൾ ഭാരമുള്ളതെന്തോ ശരീരത്തിൽ കയറിയിരിക്കുന്നതായി തോന്നി. കണ്ണു തുറന്നു നോക്കിയപ്പോഴാണ് അമ്പരന്നത്. നെഞ്ചിൽ കയറി ഇരിക്കുന്നത് കൂറ്റൻ സിംഹമാണ്. എന്നാൽ ഭയന്നു വിറയ്ക്കുന്നതിനു പകരം സർവശക്തിയുമെടുത്ത് സിംഹത്തെ തള്ളിമാറ്റി യുവാവ് ചാടിയെഴുന്നേറ്റു.

എന്നാൽ അമ്പരന്ന് പോയ സിംഹം യുവാവിന് നേരെ പാഞ്ഞടുക്കാതെ അവിടെ നിന്നും പോവുകയാണ് ഉണ്ടായത്.  ഈ സ്ഥലത്ത് സിംഹങ്ങള്‍ ഇറങ്ങുന്നത് സാധാരണമാണ്. കന്നുകാലികളെ ലക്ഷ്യമാക്കിയാണ് സിംഹങ്ങളുടെ വരവ്. എന്നാൽ ഇതാദ്യമായാണ് ‌ഇത്തരത്തിലൊരു സംഭവം.