village-food-image-845-440

ഓണമാണ്, പല കൂട്ടം കറികളുണ്ടാക്കി സദ്യയുണ്ടാക്കണമെന്നാണ് പലരുടെയും ആഗ്രഹം. എന്നാൽ തിരുവണത്തലേന്ന് തുടങ്ങുന്ന ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് ഉണ്ണാനിരിക്കുമ്പോഴേക്കും പലരുടെയും ശരീരം സുല്ലു പറഞ്ഞിട്ടുണ്ടാകും. എന്നാൽ നൂറു കൂട്ടം കറികളൊരുക്കിയാണ് ഈ ഓണത്തിന് വ്ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ എത്തിയത്. വിഭവങ്ങൾ പാകം ചെയ്യാൻ അടുത്തുള്ള ചേച്ചിമാരും സഹായിച്ചു‌.

ഉപ്പ്‌, നെയ്യ്, ഇഞ്ചിപ്പുളി,മാങ്ങാ അച്ചാർ,കാബേജ്,ബീറ്റ്റൂട്ട്, കാരറ്റ്,കൊത്തവര,മത്തൻ, ഫ്രൂട്ട്സ്, മസാലക്കറി, അവിയൽ, കൂട്ടുകറി, പപ്പടം, പഴം, മുളക്, പാവയ്ക്ക, പഴം ശർക്കര, കോവയ്ക്ക, മുരിങ്ങയ്ക്ക, അരിനെല്ലി അച്ചാർ, വഴുതന മെഴുക്കുപുരട്ടി, നിലക്കടല തോരൻ, കപ്പ ഉപ്പേരി, വെണ്ടയ്ക്ക, വാഴപ്പൂ തോരൻ, ബ്രോക്കോളി, വഴുതന, കോളിഫ്ലവർ ചില്ലി, സോയാബീൻ, വയലറ്റ് പയർ, പച്ചടി,  കപ്പ, വള്ളൽച്ചീര, പപ്പായ, വാഴത്തണ്ട്, ചേന, പണ്ണചീര, ചുവപ്പ് ചീര, മത്തൻ ഇല തോരൻ, റിങ് ഒനിയൻ, ചോറ് , സാമ്പാർ , രസം , മോര് , അടപായസം , ചെറുപയർ പായസം , സേമിയ പായസം , പരിപ്പ് പായസം , ഗോതമ്പു പായസം, ഉലുവയില തോരൻ...എന്നിങ്ങനെ വിഭവങ്ങളുടെ നീണ്ട നിര. ഓരോ കറിയും എടുക്കാൻ ഓട്ടോ പിടിച്ചു പോകേണ്ടി വരുമല്ലോ എന്നുവരെ കമന്‍റുകളുണ്ട്.