‘ഓഷോയെ എനിക്കിഷ്ടമാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പലതും വായിച്ചിട്ടുണ്ട്. പുണെ ആശ്രമത്തില്‍ പോയിട്ടുണ്ട്. അദ്ദേഹം പറയുന്നത് മധുരമായും മനോഹരമായും തോന്നിയിട്ടുണ്ട്. ജീവിതത്തെ ഏറ്റവും പോസറ്റീവായി സമീപിക്കുക, ഉപാധികളില്ലാത്ത സ്‌നേഹം പുലര്‍ത്തുക. മനുഷ്യരെ കാണുമ്പോള്‍ ചിരിക്കുക, തമാശ പറയുക, ഇങ്ങനെ ജീവിതത്തെ സമീപിക്കുന്ന ദര്‍ശനത്തോടാണ് എനിക്കിഷ്ടം.’ ഒരു പുസ്തകത്തിന്റെ ആമുഖത്തില്‍ ഓഷോയെ പറ്റി മോഹൻലാൽ എഴുതിയ വരികളാണ്.
‘ഓഷോ ഒരിക്കലും ജനിച്ചില്ല, ഒരിക്കലും മരിച്ചില്ല. ഭൂമിയെന്ന ഗ്രഹം സന്ദർശിക്കുക മാത്രമാണു ചെയ്‌തത്-1931 ഡിസംബർ 11 മുതൽ 1990 ജനുവരി 19 വരെ’. പുണെ കൊറഗാവ് പാർക്കിലെ ആശ്രമത്തിലെ ഓഷോ സമാധിയിൽ കൊത്തിവച്ചിരിക്കുന്ന ഈ വാക്കുകളിലുണ്ട് അദ്ദേഹത്തിന്റെ ജീവിതവും കാഴ്ചപ്പാടുകളും. മരിച്ച് 30 വർഷം കഴിഞ്ഞിട്ടും ഓഷോയുടെ പ്രസംഗങ്ങളും പുസ്തകങ്ങളും ഇന്നും ലോകത്തോട് സംവദിക്കുന്നു. സ്വതന്ത്ര രതിയുടെ ആചാര്യൻ എന്ന് ലോകം വിളിച്ച ഓഷോ രജനീഷിന്റെ ജീവിതകഥ ഇങ്ങനെ. വിഡിയോ കാണാം.